കോട്ടയം: ലോക റെക്കോർഡിനു നിറം നൽകാൻ ഒത്തു ചേരുന്ന കുട്ടികൾക്കൊപ്പം ജാഗ്രത ന്യൂസും മെന്റോര ഇവന്റ്‌സും മൗണ്ട് കാർമ്മൽ എ.വി.എൽ.പി സ്‌കൂളും കൈ കോർക്കുന്നു. കുട്ടികൾക്കായി നടക്കുന്ന നിറം കളറിംങ് മത്സരത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് മൂന്നു മണിയോടെ അവസാനിക്കും. ഇതിന് ശേഷം നാളെ രാവിലെ ഒൻപത് മണി മുതൽ കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എ.വി എൽ.പി സ്‌കൂളിൽ നേരിട്ടെത്തിയും പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കും. കളറിംങ് മത്സരത്തിൽ പങ്കെടുക്കുന്ന നാല് കാറ്റഗറിയിലുള്ള കുട്ടികൾക്കും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ഉണ്ടാകും. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളിനും പ്രത്യേകം സമ്മാനം ഉണ്ടാകും. ഇത് കൂടാതെ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്യും. രാവിലെ ഒൻപത് മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. 10 മുതലാണ് മത്സരം നടക്കുക. സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പ്ഞ്ചായത്തംഗം പി.കെ വൈശാഖ് നിർവഹിക്കും. കോട്ടയം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള മൂന്നൂറിലധികം കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുക. കേരളത്തിലെ ഏറ്റവും പ്രശസ്ത വിദ്യാഭ്യാസ ഉപകരണ നിർമ്മാതാക്കളായ ഫേബർ കാസ്റ്റലും – പ്രമുഖ ഐസ്‌ക്രീം കമ്പനിയായ അരുൺ ഐസ്‌ക്രീം കോട്ടയവും ചേർന്നാണ് നിറം സ്‌പോൺസർ ചെയ്യുന്നത്. ഫേബർ കാസ്റ്റൽ കുട്ടികൾക്ക് വരയ്ക്കുന്നതിനുള്ള പേപ്പറുകൾ നൽകും.
ലോക റെക്കോർഡിന് നിറം നൽകാം ; ജാഗ്രത ന്യൂസിന്റെയും മെന്റോര ഇവന്റ്‌സിന്റെയും നിറം കളറിംങ് മത്സരത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും; രജിസ്‌ട്രേഷൻ വൈകിട്ട് മൂന്നു വരെ; നാളെ നേരിട്ട് കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എ.വി എൽ.പി സ്‌കൂളിൽ നേരിട്ടെത്തിയും പേര് രജിസ്റ്റർ ചെയ്യാം; നാളെ ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് സമ്മാനദാനം നിർവഹിക്കും; നിറത്തിന് കളറേകുക ഫേബർ കാസ്റ്റലും അരുൺ ഐസ്‌ക്രീം കോട്ടയവും


