കരുനാഗപ്പള്ളി:പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെഗുരുതരമായ ആരോപണങ്ങളുമായി കുടുംബം. കൊല്ലം തേവലക്കര സ്വദേശിനി ജാരിയത്താണ് (വയസ് വ്യക്തമല്ല) മരിച്ചത്.പ്രസവത്തിനായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് യുവതിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായത്.അനിസ്തേഷ്യ നൽകുന്നതിനിടെ പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ യുവതിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ചികിത്സാപിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ നിലപാട് ഇതുവരെ വ്യക്തമല്ല. യുവതിയുടെ മരണം സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Advertisements


