പിഎം ശ്രീ:സംസ്ഥാന സർക്കാരിന്റെ തീരുമാനം കീഴടങ്ങൽ- പി കെ ഉസ്മാൻ

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ഫാഷിസ്റ്റ് സർക്കാരിനു മുമ്പിലുള്ള കീഴടങ്ങലാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ. സംസ്ഥാനം ഭരിക്കുന്ന ഇടതു മുന്നണിയിലെ ഘടക കക്ഷികളെ പോലും ബോധ്യപ്പെടുത്താൻ ആവാതെയാണ് സംസ്ഥാന സർക്കാർ പിഎംശ്രീ പദ്ധതിയിൽ ഒപ്പുവെക്കുന്നത്. കേന്ദ്ര ബിജെപി സർക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഉണ്ടാക്കിയ ഒത്തുതീർപ്പ് ധാരണ തുറന്നു കാട്ടുന്നതാണ് പുതിയ തീരുമാനം. കേന്ദ്ര ബിജെപി സർക്കാർ കൊണ്ടുവരുന്ന നിയമങ്ങളും പരിഷ്കാരങ്ങളും ഇടതു സർക്കാർ പകർത്തിയെഴുതുകയാണ്. കേന്ദ്ര നിയമ നിർമാണങ്ങൾ നടപ്പിലാക്കില്ലെന്ന് ആദ്യം പ്രസ്താവന ഇറക്കി കൈയ്യടി വാങ്ങുക എന്ന ജാലവിദ്യയാണ് സംസ്ഥാന സർക്കാർ പിന്തുടരുന്നത്.

Advertisements

പിന്നീട് യാതൊരു ഉളുപ്പുമില്ലാതെ നിയമങ്ങളെല്ലാം അതേപടി നടപ്പിലാക്കും.
പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന സർക്കാരിനെ ഒരു ഇടതുപക്ഷ സർക്കാർ എന്ന് പറയാൻ കഴിയില്ല. ലോകത്തെ തന്നെ ഏറ്റവും വലിയ തീവ്ര വലതുപക്ഷ സർക്കാരിനെ പിന്തുണയ്ക്കുന്ന ഭരണ സംവിധാനമായി കേരളത്തിലെ സർക്കാർ മാറിയിരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്
തന്റെ വാക്കുകളിൽ അല്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ പദ്ധതിയിൽ ഒപ്പുവെക്കാനുള്ള തീരുമാനം പിൻവലിക്കണം.
തങ്ങളുടെ വാക്കുകൾക്കും
നിലപാടുകൾക്കും യാതൊരു വിലയും കൽപ്പിക്കാത്ത സിപിഎമ്മിനൊപ്പം ഭരണത്തിൽ തുടരണേമോയെന്ന്
സിപിഐ നേതൃത്വം പുനരാലോചന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Hot Topics

Related Articles