കണ്ണൂർ :നഗരമധ്യത്തിലെ താവക്കരയിൽ വനിതാ ഹോസ്റ്റലിൽ മതിൽ ചാടി കയറിയ സംഭവം വിവാദമാകുന്നു. മദ്യലഹരിയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തത് കണ്ണൂരിലെ പ്രമുഖ ഹോട്ടൽ ഉടമകളിൽ ഒരാളായ യുവാവിനെയാണ്. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ജീപ്പിൽ എത്തിച്ചേർന്ന ഇയാൾ ഹോസ്റ്റൽ മതിൽ ചാടിക്കടന്നതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒരു പെൺകുട്ടിയെ കാണാനാണ് ഹോസ്റ്റലിൽ കയറാൻ ശ്രമിച്ചതെന്നതാണ് ഇയാൾ പൊലീസിനോട് നൽകിയ മൊഴി. എന്നാൽ ഹോസ്റ്റൽ അധികൃതരോ മറ്റാരുമോ ഇതുവരെ പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താതിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളും താമസിക്കുന്ന ഹോസ്റ്റലാണിതെന്നാണ് ലഭിക്കുന്ന വിവരം. ഹോസ്റ്റൽ അധികൃതർ പരാതി നൽകുമോയെന്ന് വ്യക്തമല്ല. പ്രതിയെ ചോദ്യം ചെയ്യുന്നതായി പൊലിസ് അറിയിച്ചു.സംഭവം പുറത്ത് വന്നതോടെ പ്രദേശത്ത് വലിയ ചർച്ചയാണ് നടക്കുന്നത്. പ്രമുഖ വ്യവസായിയുടെ മകനായ ഇയാൾക്കെതിരെ പൊലിസ് നടപടിയിൽ മടിച്ചുവെന്നാരോപിച്ച് നാട്ടുകാർ അസന്തോഷം പ്രകടിപ്പിച്ചു.


