ശരീരത്തിൽ അയഡിന്‍ കുറയുന്നുവോ? തിരിച്ചറിയാം ഈ സൂചനകളെ…

ഗോയിറ്റർ, ഹൈപ്പോതൈറോയിഡിസം എന്നിവ അയഡിന്‍റെ കുറവ് മൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളാണ്. നിരവധി പേരില്‍ അയഡിന്‍റെ കുറവ് കാണപ്പെടുന്നു. അയഡിന്‍റെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. ഗോയിറ്റർ, ഹൈപ്പോതൈറോയിഡിസം എന്നിവ അയഡിന്‍റെ കുറവ് മൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളാണ്.

Advertisements

ശരീരത്തില്‍ അയഡിന്‍ കുറഞ്ഞാല്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗോയിറ്റർ എന്നറിയപ്പെടുന്ന കഴുത്തിലെ വീക്കം ആണ് അയഡിന്‍ കുറവിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണം. അതുപോലെ ശരീരഭാരം കൂടുക, തലമുടി കൊഴിച്ചിൽ, ക്ഷീണം, ബലഹീനത, വരണ്ട ചർമ്മം, ക്രമരഹിതമായ ഹൃദയമിടിപ്പ്, പഠിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുക, ആർത്തവ ക്രമക്കേടുകൾ, ആർത്തവ സമയത്ത് കനത്ത രക്തസ്രാവം, കഴുത്തിന് പിന്നിലെ കഴല, ശരീരം എപ്പോഴും തണുത്തിരിക്കുക തുടങ്ങിയവയൊക്കെ അയഡിന്‍റെ കുറവ് മൂലമുള്ള ഒരു ലക്ഷണമാണ്. ശരീരത്തിലെ താപനിലയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ധാതുവാണ് അയഡിന്‍.

അയഡിന്‍ അടങ്ങിയ ഉപ്പ്, കടല്‍ മത്സ്യങ്ങള്‍, സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ്, പാല്‍- ചീസ്- തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍, മുട്ട, ഇലക്കറികള്‍, പയറു വര്‍ഗങ്ങള്‍, ബെറി പഴങ്ങള്‍, നട്സും സീഡുകളും തുടങ്ങിയവയിലൊക്കെ അയഡിന്‍ അടങ്ങിയിരിക്കുന്നു.

Hot Topics

Related Articles