നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ സർവീസ്; പഠനം ആരംഭിച്ചു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്

കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള യാത്ര ഇനി വാട്ടർ മെട്രോ വഴിയും സാധ്യമാകുമെന്നാണ് പ്രതീക്ഷ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ സേവനം വ്യാപിപ്പിക്കുന്നതിനായുള്ള വിശദമായ സാധ്യതാ പഠനം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ആരംഭിച്ചു.വിമാനത്താവളത്തിന് സമീപമുള്ള ചെങ്ങൽ കനാൽ പ്രധാന ജലഗതാഗത മാർഗ്ഗമായി വികസിപ്പിക്കാനായുള്ള ഹൈഡ്രോളജി പഠനമാണ് കെഎംആർഎൽ നടത്തുന്നത്. മൂന്നു മാസത്തിനുള്ളിൽ ഈ പഠനം പൂർത്തിയാക്കി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കെഎംആർഎൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.ആലുവയിൽ നിന്ന് പെരിയാർ നദി വഴിയുള്ള വിമാനത്താവള ജലമാർഗ്ഗ ദൂരം ഏകദേശം എട്ട് കിലോമീറ്ററാണ്. ഈ യാത്ര നേരിട്ടായിരിക്കും നടപ്പാക്കുകയോ ഇടത്താവളങ്ങൾ ഉൾപ്പെടുത്തി പ്രവർത്തിപ്പിക്കുകയോ ചെയ്യാമെന്ന് പഠനത്തിൽ വിലയിരുത്തും. ചെങ്ങൽ കനാലിനൊപ്പം പെരിയാർ നദിയും സമീപ കായലുകളും പദ്ധതിയുടെ ഭാഗമാക്കാനാണ് ആലോചന.

Advertisements

കൊച്ചി മെട്രോയെയും സിയാലിനെയും ബന്ധിപ്പിക്കുന്ന ഈ വാട്ടർ മെട്രോ പദ്ധതി നടപ്പാകുമ്പോൾ, റോഡ് തിരക്കിനുള്ള ഒരു ദീർഘകാല പരിഹാരമായിരിക്കും അത്. കൊച്ചി മെട്രോയുടെ മൂന്നാംഘട്ട വികസനത്തിൽ സിയാലിലേക്ക് നേരിട്ടുള്ള മെട്രോ ലൈനിന്റെ നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. ഇങ്ങനെ വിമാനത്താവളത്തിന് റോഡ്‌, മെട്രോ, ജലഗതാഗതം എന്നീ മൂന്ന് മാർഗ്ഗങ്ങളിലൂടെയും കണക്റ്റിവിറ്റി ലഭ്യമാകുമെന്ന് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു.അതേസമയം, കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദ്ദേശം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്റർനാഷണൽ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപ്പാർക്ക് വരെയുള്ള സ്റ്റേഷനുകൾക്കുള്ള നടപടികൾ വേഗത്തിലാക്കണമെന്നും കളക്ടർ ഉന്നയിച്ചു. ചെബുമുക്ക് പടമുകൾ മേഖലകളിലെ സ്ഥലംമാറ്റ നടപടികൾക്കും കനാൽ നവീകരണം ആവശ്യമായ മേഖലകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുമായി നടപടി സ്വീകരിക്കുമെന്നും വിവരം ലഭിച്ചു.പുറവങ്കര, മൂലേപ്പാടം, പൈപ്പ് ലൈൻ, കതൃക്കടവ്, ബി.ടി.എസ്. റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകൾക്കായുള്ള സ്ഥലംമാറ്റ നടപടികളും അതിവേഗം പൂർത്തിയാക്കാനായി നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Hot Topics

Related Articles