ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താനുള്ള അമിത് ഷായുടെ അക്ഷീണ പരിശ്രമത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.അമിത് ഷായുടെ 61-ാം ജന്മദിനമാണ് ഇന്ന്.”ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍. പൊതുസേവനത്തിലുള്ള അദ്ദേഹത്തിന്‍റെ സമർപ്പണവും കഠിനാധ്വാനവും ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഓരോ ഇന്ത്യക്കാരനും സുരക്ഷിതത്വവും അന്തസ്സും നിറഞ്ഞ ജീവിതം നയിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും അദ്ദേഹം പ്രശംസനീയമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ആയുരാരോഗ്യ സൌഖ്യം നേരുന്നു”- പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.
Advertisements


