തീർത്ഥാടകരെ സ്വീകരിക്കുവാൻ പുളിക്കൽ കവല ജംഗ്ഷനും വാഴൂർ പള്ളിയും ഒരുക്കത്തിൽ

പുളിക്കൽ കവല: പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കലേക്കുള്ള പതിറ്റാണ്ടുകൾ പിന്നിടുന്ന കിഴക്കൻ മേഖല തീർത്ഥാടക വിശ്വാസി സമൂഹത്തെ സ്വീകരിക്കുവാൻ പുളിക്കൽ കവല നിവാസികളും,വാഴൂർ പള്ളി വിശ്വാസി സമൂഹവും ഒരുക്കത്തിലായി. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ആചരിക്കുന്ന വലിയ പെരുന്നാൾ ഇതോടൊപ്പം നവംബർ 1, 2 തീയതികളിൽ ആചരിക്കുന്നു .

Advertisements

സ്വീകരണത്തിനും പെരുന്നാൾ ശുശ്രൂഷകൾക്കും യുഹാനോൻ മാർ ദിയസ്കോറസ് സഖറിയ മാർ സേവേറിയോസ് എന്നീ മെത്രാപ്പോലീത്തമാരും സഭയിലെ വൈദികരും കാർമികത്വം നൽകും. നവംബർ 1 ന് ഇടുക്കി ഭദ്രാസനത്തിൽ നിന്നും മുണ്ടക്കയം, പൊൻകുന്നം മേഖലകളിൽ നിന്നുമുള്ള തീർത്ഥാടകരെ വാഴൂർ പള്ളിയുടെ അതിർത്തി പ്രദേശമായ പതിനെട്ടാം മൈൽ ജംഗ്ഷനിൽ 4 മണിക്ക് വികാരി ഫാ. അലക്സ് തോമസ്, സഹവികാരി ഫാ. ജോൺ സ്കറിയ എന്നിവർ ചേർന്ന് സ്വീകരിക്കും. അഞ്ചുമണിക്ക് പുളിക്കൽ കവലയിൽ എത്തുന്ന വിശ്വാസി സമൂഹത്തെ വാഴൂർ പൗരാവലിയും ജനപ്രതിനിധികളും വിവിധ സംഘടനകളും ചേർന്ന് സ്വീകരിക്കും.5.30 ന് വാഴൂർ പള്ളിയുടെ പ്രധാന കവാടമായ മാർ ഗ്രീഗോറിയോസ് ജംഗ്ഷനിൽ ഉള്ള കുരിശിങ്കൽ ഇടവക വിശ്വാസികളും മെത്രാപ്പോലീത്തന്മാരും ചേർന്ന് സ്വീകരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് പെരുന്നാൾ സന്ധ്യാനമസ്കാരം 7 ന് പരുമല മാർ ഗ്രീഗോറിയോസ് സ്മാരക പ്രഭാഷണം
7 30ന് ആശിർവാദം നേർച്ച വിതരണം എട്ടുമണിമുതൽ പള്ളി സെന്റിനറി ഹാളിൽ നേർച്ച കഞ്ഞി വിതരണം. പ്രധാന പെരുന്നാൾ ദിനമായ രണ്ടാം തീയതി വെളുപ്പിന് നാലുമണിക്ക് സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ കുർബാന. 5. 30ന് പരുമല കബറിങ്കലേക്ക് തീർത്ഥാടനം. എട്ടുമണിക്ക് രണ്ടാം കുർബാന.

പള്ളിയുടെ പ്രാർത്ഥന കൂടാരത്തിലും ശതാബ്ദി സ്മാരക മന്ദിരത്തിലും വലിയ യാക്കോബ് കത്തനാർ സ്മാരക മന്ദിരത്തിലും തീർത്ഥാടകർക്ക് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു. പള്ളിയുടെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ മെഡിക്കൽ ടീമിന്റെ സേവനം ക്രമീകരിച്ചിട്ടുണ്ട് എന്ന് വികാരി ഫാ. അലക്സ് തോമസ് നാഴൂരി മറ്റം അറിയിച്ചു.

Hot Topics

Related Articles