പി എം ശ്രീ പദ്ധതി:പദ്ധതിയിൽ നിന്ന് സിപിഎം പിന്നോട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി യോഗം;സിപിഐ മുന്നണിയിലെ അഭിപ്രായം എൽഡിഎഫ് ചർച്ചയിൽ കേൾക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽനിന്നു പിന്നോട്ടില്ലെന്ന് സിപിഎം. പദ്ധതിയിൽ ഒപ്പിട്ടത് നയം മാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം വ്യക്തമാക്കി. ഇത് സംബന്ധിച്ചു സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ ഭാഗത്തുനിന്ന് ഉയരുന്ന ആശങ്കകൾ ചർച്ച ചെയ്‌തു പരിഹരിക്കാനും തീരുമാനമായി. എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണണൻ 29ന് ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും.മന്ത്രിസഭാ യോഗത്തിൽനി വിട്ടു നിൽക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടി സിപിഐ ആലോചിക്കുമ്പോഴാണ് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് സിപിഎം വ്യക്‌തമാക്കുന്നത്. എന്തുകൊണ്ടാണ് പദ്ധതിയിൽ ഒപ്പിടേണ്ടിവന്നതെന്ന കാര്യം സിപിഐയെ ബോധ്യപ്പെടുത്തും.

Advertisements

മുഖ്യമന്ത്രിയും ഇടതുമുന്നണി കൺവീനറും ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല.പിഎം ശ്രീ പദ്ധതി സംബന്ധിച്ച് മുന്നണിയോഗത്തിൽ ചർച്ച നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണണൻ കോഴിക്കോട് പറഞ്ഞു. പദ്ധതി സംബന്ധിച്ച് മുന്നണിയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്നത് ശരിയാണ്. സിപിഐ അവരുടെ അഭിപ്രായം പറഞ്ഞു. സിപിഐ മുന്നണിയിലെ പ്രധാനിയാണ്. അവരുടെ അഭിപ്രായം കേൾക്കും. തുടർതീരുമാനം മുന്നണിയോഗം ചർച്ച ചെയ്ത ശേഷമാകും ഉണ്ടാകുക. വ്യവസ്ഥകൾ മനസിലാക്കിയശേഷം അഭിപ്രായം പറയും. മുന്നണിയിൽ അനൈക്യം ഇല്ലെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.

Hot Topics

Related Articles