ട്രംപിന്റെ ഡാൻസ് ഡ്രീം:വൈറ്റ് ഹൗസിന്റെ പ്രധാനഭാഗം പൊളിച്ച്‌ ഡോണൾഡ് ട്രംപ്;2635 കോടി രൂപയുടെ നൃത്തശാല പദ്ധതി വിവാദമാകുന്നു

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിന്റെ പ്രധാനഭാഗം പൊളിച്ചുനീക്കിയതായി റിപ്പോർട്ടുകൾ. പുതിയ നൃത്തശാല പണിയുന്നതിനായാണ് വൈറ്റ് ഹൗസിന്റെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്തിരുന്ന, മുൻ പ്രസിഡന്റുമാരുടെ ഭാര്യമാർ ഉപയോഗിച്ചിരുന്ന പ്രശസ്തമായ കെട്ടിടം തകർത്തത്.ഉപഗ്രഹ ചിത്രങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി കാണാം. ഏകദേശം 2635 കോടി രൂപ ചെലവിൽ വൈറ്റ് ഹൗസിനേക്കാൾ വലിപ്പമുള്ള ആഡംബര നൃത്തശാല നിർമിക്കാനാണ് ട്രംപിന്റെ പദ്ധതി.

Advertisements

പൊതുജനങ്ങൾക്കും ഔദ്യോഗിക വിരുന്നുകൾക്കും പ്രസിഡന്റ് പരിപാടികൾക്കും പ്രവേശന കവാടമായിരുന്നത് ഈ കിഴക്കുഭാഗം തന്നെയായിരുന്നു. ഇപ്പോൾ ആ പ്രവേശന കവാടവും പൊളിച്ചുനീക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ജാക്ക്വലിൻ കെന്നഡിയുടെ പേരിലുള്ള പ്രശസ്തമായ പൂന്തോട്ടവും തകർത്തതായി ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈറ്റ് ഹൗസിന്റെ നിർണായക ഭാഗം തകർത്തതിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും, ഇതിനെ നിർമാണപരമായ മാറ്റങ്ങൾ എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വിശദീകരിച്ചു.പൊളിച്ചുനീക്കലും ഉയർന്ന നിർമാണച്ചെലവും സാധാരണ നിർമ്മാണ പ്രവൃത്തികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മാത്രമാണെന്ന് അവർ വ്യക്തമാക്കി. നികുതിദായകർക്ക് യാതൊരു ചെലവുമില്ലാതെ തന്നെ തന്റെ ചില സുഹൃത്തുക്കളുമൊത്ത് ഈ നൃത്തശാല പണിയുമെന്നും ട്രംപ് വ്യക്തമാക്കി.

Hot Topics

Related Articles