തൊടുപുഴ : ഇടുക്കി അടിമാലിക്ക് സമീപം കൂമ്ബൻ പാറയിലെ ദേശീയ പാതയില്‍ മണ്ണിടിച്ചില്‍. അപകടാവസ്ഥയില്‍ ഉണ്ടായിരുന്ന മണ്ണ് താഴേക്ക് പതിക്കുകയായിരുന്നു. ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നു എന്നാണ് വിവരം. ബിജു എന്നയാളും ഭാര്യ സന്ധ്യയുമാണ് കുടുങ്ങിക്കിടക്കുന്നത്. പൊലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്തേക് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
സന്ധ്യയുമായി ഫോണില്‍ ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ട് എന്നാണ് വിവരം. വീടിന്‍റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഎഴുകയായിരുന്നു. ഇവര്‍ വീടിന്‍റെ ഹോളിലാണ് കുടുങ്ങിക്കിടക്കുന്നത്. വീടിന്‍റെ കോണ്‍ഗ്രീറ്റ് നീക്കി ഇരുവരേയും രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
25 ഓളം കുടുംബങ്ങളെ ക്യാമ്ബിലേക്ക് മാറ്റിയിരുന്നു. അതില്‍ ബിജുവും ഭാര്യയും ഉണ്ടായിരുന്നു. പ്രധാനപ്പെട്ട രേഖകള്‍ എടുക്കുന്നതിന് വേണ്ടി ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം എന്നാണ് റിപ്പോർട്ട്. അടിമാലി ഉന്നതിയില്‍ നിന്നും കുടുംബങ്ങളെ ക്യാമ്ബിലേക്ക് മാറ്റിയിരിക്കുകയാണ് നിലവില്‍. ഉന്നതിക്ക് മുകള്‍ ഭാഗത്തായി വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. സുരക്ഷ മുൻനിർത്തിയാണ് അടിമാലി ഗവണ്‍മെന്‍റ് സ്കൂളില്‍ ക്യാമ്ബ് തുറന്നത്.


