പത്തനംതിട്ട: പത്തനംതിട്ട കൊടുമൺ ബെവ്കോ ഔട്ട്ലെറ്റിലെ വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. മാനേജരുടെ മേശയ്ക്ക് അടിയിൽ നിന്നാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബെവ്കോ ഔട്ട്ലെറ്റിലെ വിജിലൻസ് പരിശോധന നടത്തിയത്.
Advertisements
തട്ടിപ്പ് മറയ്ക്കാൻ ബില്ലുകൾ പൂഴ്ത്തിയെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തല്‍. ഉപഭോക്താക്കൾക്ക് കൊടുക്കാതെ പൂഴ്ത്തിയ ബില്ലുകൾ വിജിലൻസ് കണ്ടെത്തി. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധന അടക്കം വിശദമായ പരിശോധന നടത്തുമെന്ന് വിജിലൻസ് അറിയിച്ചു.


