തലയോലപറമ്പ്: ശ്രീനാരായണഗുരുദേവൻ്റെ പാദ സ്പർശത്താൽ പുണ്യഭൂമിയായി തീർന്ന തലയോലപറമ്പ് ബ്രഹ്മപുരം മാത്താനം ദേവീ ക്ഷേത്രത്തിലെ ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠാ വാർഷികം ഭക്തിനിർഭരമായി. മാത്താനം ദേവസ്വം പ്രസിഡൻ്റ് കണ്ണൻ കുരാപ്പള്ളിൽപ്രതിഷ്ഠാ വാർഷിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ബ്രഹ്മശ്രീകുമരകം എം.എൻ.ഗോപാലൻ തന്ത്രികൾ ഭദ്രദീപ പ്രകാശനം നടത്തി.
യോഗത്തിൽ എംബി ബി എസിന് പ്രവേശനം ലഭിച്ച നേമസുരേഷ് കണ്ണച്ചാപ്പറമ്പ്, ഗാഥ കെ. ഷൈജു കരിമാന്താറ്റ് എന്നിവരെയും നവരാത്രി മഹോത്സവ ദിനങ്ങളിൽ നവരാത്രി മണ്ഡപത്തിൽ ദേവീ ഭാഗവത പാരായണം,നാരായണീയ പാരായണം, വിവിധ കലാപരിപാടികൾ എന്നിവ നടത്തിയവരെ ക്ഷേത്രം തന്ത്രി എം.എൻ. ഗോപാലൻ തന്ത്രികൾ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് കോട്ടയം സൗമ്യ അനുരുദ്ധൻ ഗുരുദേവ പ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ഷേത്രം മേൽശാന്തി ഹരീഷ്ഹരിഹരൻ, ക്ഷേത്രം ദേവസ്വം സെക്രട്ടറി ഷിനോജ് കരിമന്താറ്റ് , ദേവസ്വം വൈസ് പ്രസിഡൻ്റ് അജയകുമാർ പാലശേരി, ദേവസ്വം ട്രഷറർ രജിമോൻ എരിത്തിക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു. 28ന് പ്രതിഷ്ഠാ വാർഷിക ദിനം. രാവിലെ ഏഴിന് ഗണപതി ഹോമം,എട്ടിന് വിശേഷാൽ കലശം, ഒൻപതിന് ഗുരുപൂജ, തുടർന്ന് പ്രാർഥന ,വൈകുന്നേരം ആറിന് ദീപാരാധനയോടെ പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്ക് സമാപനമാകും.


