ഏറ്റുമാനൂരിൽ പട്ടാപ്പകൽ സ്കൂട്ടർ മോഷണം : മോഷണം പോയത് ബജിക്കട നടത്തുന്ന ഏറ്റുമാനൂർ സ്വദേശിയുടെ സ്കൂട്ടർ

ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ പട്ടാപ്പകൽ സ്കൂട്ടർ മോഷണം. പാലാ റോഡിൽ മങ്കരകലുങ്കിന് സമീപം ബജിക്കട നടത്തുന്ന ഏറ്റുമാനൂർ വള്ളിക്കാട് പുഞ്ചായിൽ വീട്ടിൽ സുധീഷ് പി മാത്യുവിന്റെ സ്കൂട്ടറാണ് കടയ്ക്ക് മുന്നിൽ നിന്നും മോഷ്ടാവ് കൊണ്ടുപോയത്. കെ എൽ 5 3548 നമ്പറിലുള്ള ആക്ടീവ സ്കൂട്ടറാണ് തിങ്കളാഴ്ച രാവിലെ 7 മണിയോടെ മോഷണം നടന്നത്. കടയിലെ ആവശ്യത്തിനായി വെള്ളം എടുക്കുന്നതിന് സമീപത്തുള്ള വീട്ടിൽ പോയ സമയത്താണ് കടക്കുള്ളിൽ വച്ച താക്കോൽ എടുത്ത് സ്കൂട്ടറുമായി മോഷ്ടാവ് കടന്നുകളഞ്ഞത്. പാല ഭാഗത്തേക്കാണ് ഇയാൾ പോയത്. സുധീഷ് ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. ഈ നമ്പറിലുള്ള സ്കൂട്ടർ ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 81390 62759 നമ്പറിലോ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles