കേരളത്തിലേക്ക് പുതിയ വന്ദേഭാരത് സർവീസ്; സുപ്രധാന പ്രഖ്യാപനവുമായി ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ പ്രഖ്യാപിച്ചു. എറണാകുളം-ബെംഗളൂരു റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.സ്വന്തം സംസ്ഥാനമായ തമിഴ്നാട്ടിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി, കോയമ്പത്തൂർ സിറ്റിസൺ ഫോറം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ഈ വിവരം അറിയിച്ചത്. ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്‌, റെയിൽവേയുടെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല.“എന്റെ രണ്ട് അഭ്യർത്ഥനകൾ റെയിൽവേ അംഗീകരിച്ചു.

Advertisements

വ്യവസായ മേഖലയ്ക്ക് ഗുണകരമാകുന്ന വിധത്തിൽ എറണാകുളം-ബെംഗളൂരു വന്ദേഭാരതിന് കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നീ നാല് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കും. കൂടാതെ കോയമ്പത്തൂരിലെയും തിരുപ്പൂരിലെയും ടെക്സ്റ്റൈൽ മേഖലകളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാ സൗകര്യത്തിനായി റാഞ്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പ്രതിദിന ട്രെയിൻ സർവീസും ആരംഭിക്കും,” ഉപരാഷ്ട്രപതി വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പകൽ സമയത്ത് യാത്ര ചെയ്യുന്നവർക്കായി പുതിയ വന്ദേഭാരത് സർവീസ് ഏറെ ഗുണകരമാകും. കേരളത്തിലെ തൃശ്ശൂർ, പാലക്കാട് സ്റ്റോപ്പുകളോടൊപ്പം തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നീ നാല് സ്റ്റേഷനുകളിലായി ആകെ ആറിടങ്ങളിലാണ് ട്രെയിൻ നിർത്തൽ വിചാരിക്കുന്നത്.കഴിഞ്ഞ വർഷം തിരക്ക് പരിഗണിച്ച്‌ ആരംഭിച്ച എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് പിന്നീട് പിൻവലിച്ചിരുന്നു. നവംബർ പകുതിയോടെ പുതിയ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ സൂചന നൽകിയിരുന്നു

Hot Topics

Related Articles