തിരുവനന്തപുരം : എഴുപതിന് മുകളിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനായി കേന്ദ്ര സർക്കാർ നടപ്പാക്കിയ ‘ആയുഷ്മാൻ ഭാരത് വന്ദന’ പദ്ധതിയിൽ നിന്നും കേരളം പിൻവാങ്ങി.പദ്ധതിയിൽ ഒപ്പുവെക്കാത്തതാണ് കാരണം.2018ൽ ആരംഭിച്ച ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (PMJAY) പ്രകാരം പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷം തോറും അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാണ്. ഈ പദ്ധതിയിൽ 60 ശതമാനം ഫണ്ട് കേന്ദ്ര സർക്കാരിന്റെയും ബാക്കി 40 ശതമാനം സംസ്ഥാന സർക്കാരിൻ്റെതുമാണ്.
ഇതേ കേന്ദ്രസഹായം ഉപയോഗിച്ച് കേരളം ആയുഷ്മാൻ ഭാരത്-കരുണ്യ സുരക്ഷാപദ്ധതി (AB-KASP) സംസ്ഥാനതലത്തിൽ നടപ്പാക്കുന്നുണ്ട്. ഈ പദ്ധതിയിലൂടെ പാവപ്പെട്ട കുടുംബത്തിലെ ഓരോരുത്തർക്കും അഞ്ച് ലക്ഷം രൂപവരെ ചികിത്സാ സഹായം ലഭിക്കുന്നു.എന്നാൽ കഴിഞ്ഞ വർഷം കേന്ദ്രം അവതരിപ്പിച്ച പുതിയ പദ്ധതിപ്രകാരം 70 വയസിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും, വരുമാനപരിധിയില്ലാതെ, അഞ്ച് ലക്ഷം രൂപയുടെ അധിക ചികിത്സാ കവറേജ് ലഭ്യമാക്കുന്ന ‘ആയുഷ്മാൻ ഭാരത് വന്ദന’ കാർഡ് ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് പ്രത്യേകമായ അപേക്ഷയോ വരുമാന സർട്ടിഫിക്കറ്റോ ആവശ്യമില്ല.പദ്ധതി പ്രകാരം കാർഡ് അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് നൽകേണ്ടത്. എന്നാൽ, ഇപ്പോൾ കേന്ദ്രസർക്കാരിന്റെ കോമൺ സർവീസ് സെന്ററുകൾ (CSC) വഴിയും (beneficiary.nha.gov.in) എന്ന പോർട്ടലിലൂടെയും കാർഡ് നേടാൻ സാധിക്കും.എന്നാൽ, കേരളം പദ്ധതി സ്വീകരിച്ചിട്ടില്ലാത്തതിനാൽ കാർഡ് എടുത്താലും സംസ്ഥാനത്ത് അതനുസരിച്ചുള്ള സൗജന്യ ചികിത്സ ലഭ്യമാകില്ല.കേന്ദ്രത്തിൽ നിന്ന് വ്യക്തമായ മാർഗരേഖ ലഭിക്കാത്തതും, പദ്ധതിയുടെ സംസ്ഥാന വിഹിതം നൽകാനാവില്ല എന്ന നിലപാടും മുന്നോട്ട് വച്ച് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കാൻ തയ്യാറായിട്ടില്ല.

