ബൈക്ക് ടാക്സി യാത്രയ്ക്കിടെ 22 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു;ചെന്നൈയിൽ ഡ്രൈവർ അറസ്റ്റിൽ

ചെന്നൈ:ചെന്നൈ നഗരത്തിൽ ബൈക്ക് ടാക്സി ഡ്രൈവർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. ചെന്നൈ പള്ളിക്കരണയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. 22 കാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ബൈക്ക് ടാക്സി ഡ്രൈവറായ ശിവകുമാർ എന്നയാളെ അറസ്‌റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളുടെ ബൈക്ക് ടാക്സി പിടിച്ചെടുത്തു.

Advertisements

സുഹൃത്തിനെ കാണാൻ പോകുന്നതിനായി തിങ്കളാഴ്ച്‌ച വൈകിട്ടാണ് യുവതി ബൈക്ക് ടാക്സി ബുക്ക് ചെയ്ത‌ത്. ഇതേ ബൈക്കിലാണ് രാത്രി തിരികെ വന്നതും. യാത്രയ്ക്കിടെ വിജനമായ വഴിയിൽ വെച്ച് ശിവകുമാർ യുവതിയെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇതിന് ശേഷം യുവതിയെ വീടിനു സമീപം ഇറക്കിവിട്ടു. തുടർന്ന് യുവതി ഭർത്താവിനോട് സംഭവം പറഞ്ഞു. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Hot Topics

Related Articles