കണ്ണൂർ : പെരുമ്പട്ടയിൽ സൗന്ദര്യവും സ്ത്രീധനവും കുറവെന്നാരോപിച്ച് യുവതിയെ ഭർത്താവും ഭർതൃമാതാവും ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി. ഭർത്താവ് ലിൻ്റിനും മാതാപിതാക്കളായ ടോമിക്കും ലില്ലിക്കും എതിരെ കരിക്കോട്ടകരി പൊലീസ് കേസെടുത്തു.വിവാഹത്തിന് പിന്നാലെ തന്നെ ഭർതൃവീട്ടിൽ പ്രശ്നങ്ങൾ ആരംഭിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു. ‘ഇവളെ പോലെയുള്ള കുരങ്ങച്ചിയെ വിവാഹം കഴിക്കാൻ കിട്ടിയുള്ളോ’ എന്ന പരാമർശം ഉൾപ്പെടെ നിരന്തരം അപമാനങ്ങൾ നേരിട്ടതായി യുവതി വെളിപ്പെടുത്തി.
അമ്മായിയമ്മ പലപ്പോഴും ആഹാരവും മരുന്നും നിഷേധിച്ചെന്നും, ഭക്ഷണം കഴിക്കുമ്പോഴും കണക്ക് പറയുമെന്നും യുവതി പറഞ്ഞു. മാറി താമസിച്ചിട്ടും ഭർത്താവ് ഉപദ്രവം തുടർന്നതായി ശബ്ദസന്ദേശത്തിലൂടെ സഹോദരനോട് യുവതി വിവരിച്ചിട്ടുണ്ട്.തനിക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഭർത്താവ് ആരോപിക്കുകയും, ജോലി ചെയ്യുന്ന ഫാർമസിയിൽ വന്ന് ബഹളമുണ്ടാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുഞ്ഞിനെയും അംഗീകരിക്കാൻ ഭർത്താവ് വിസമ്മതിച്ചതായി യുവതി ആരോപിച്ചു.യുവതിക്ക് ജാതി, വംശീയ അധിക്ഷേപങ്ങളും നേരിട്ടതായി പറയുന്നുണ്ട്. മുൻപ് നൽകിയ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പ് നടന്നെങ്കിലും പീഡനം പിന്നീട് ശക്തമായതായി ബന്ധുക്കൾ പറഞ്ഞു. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു കുഞ്ഞുണ്ട്.


