കോട്ടയം: കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ ആശ്രയ ഫണ്ട് വിതരണം നവംബർ നാല് ചൊവ്വാഴ്ച കുറിച്ചിയിൽ നടക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കുറിച്ചി ശങ്കരപുരം എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന പരിപാടി മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജോബ് മൈക്കിൾ എം.എൽ.എ, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ എന്നിവർ പങ്കെടുക്കും. സി.ഇ.ഒ.എ സംസ്ഥാന പ്രസിഡന്റ് ജിജി കടവിൽ, സംസ്ഥാന സെക്രട്ടറി ഷമീർ ബാബു, സംസ്ഥാന ട്രഷറർ മുഹമ്മദ് സൈനുലാബ്ദീൻ, കോട്ടയം ജില്ലാ പ്രസിഡന്റ് സുഭാഷ് പൈക, കോട്ടയം ജില്ലാ സെക്രട്ടറി അരുൺ കുളംപള്ളിൽ, ജില്ലാ ട്രഷറർ കെ.എസ് ബിജുമോൻ, കോട്ടയം ടൗൺ മേഖലാ പ്രസിഡന്റ് കെ.ആർ രാജേഷ്, മേഖലാ സെക്രട്ടറി ജോബ് മാത്യു, മേഖലാ ട്രഷറർ ജോസ്മി എബ്രഹാം എന്നിവർ പ്രസംഗിക്കും.



