21 ദിവസത്തെ യാത്രയ്ക്ക് അവസാനമായി അറബിക്കടലിലെ ചുഴി കരകയറി; കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരാൻ സാധ്യത; തുടർന്ന് കള്ളക്കടൽ പ്രതിഭാസം മൂലം തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം:ബംഗാള്‍ ഉള്‍കടലില്‍ ഒക്ടോബർ 14ന് രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ 21 ദിവസത്തെ ദീർഘയാത്ര ഒടുവിൽ അറബിക്കടലില്‍ ഗുജറാത്ത് തീരത്ത് കരകയറിയതോടെ അവസാനിച്ചു. കാലാവസ്ഥാ വിദഗ്ധന്‍ ഡോ. രാജീവൻ എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ വിവരം പങ്കുവെച്ചത് ഇങ്ങനെ

Advertisements

“ദീർഘമായ യാത്ര അവസാനിക്കുന്നു… ബംഗാൾ ഉൾക്കടലിൽ നിന്ന് ഒക്ടോബർ 14ന് ചുഴിയായി തുടങ്ങിയ യാത്ര 21 ദിവസം അറബിക്കടലിൽ ഗതി കിട്ടാതെ അലഞ്ഞു. ഒടുവിൽ ഗുജറാത്ത് തീരത്ത് കരകയറി,” — രാജീവൻ എരിക്കുളം കുറിപ്പിൽ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർച്ചയായ ചക്രവാത ചുഴികളുടെയും ന്യൂനമർദ്ദങ്ങളുടെയും ഇടയിലും, കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. പകൽ ചൂടും അതിരാവിലെ തണുപ്പും അനുഭവപ്പെടും.അതേസമയം, കള്ളക്കടൽ പ്രതിഭാസം മൂലം സംസ്ഥാനത്തെ ചില തീരപ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി.

നാളെ (നവംബർ 5, 2025) രാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കോഴിക്കോട് (ചോമ്ബാല മുതൽ രാമനാട്ടുകര വരെ) തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ അനുഭവപ്പെടാനാണ് സാധ്യത.

ഐ എൻ സി ഒ ഐ എസ് നൽകിയ മുന്നറിയിപ്പുകൾ പ്രകാരം,

തീരപ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം.

തിരമാല ശക്തിയേറിയ ഘട്ടങ്ങളിൽ മത്സ്യബന്ധന യാനങ്ങൾ കരയ്ക്കടുപ്പിക്കുന്നതും അപകടകരമാണ്.

ബീച്ചുകൾ കേന്ദ്രീകരിച്ച വിനോദസഞ്ചാരങ്ങൾ താൽക്കാലികമായി ഒഴിവാക്കണം.

ബോട്ടുകളും വള്ളങ്ങളും ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം.

തീരശോഷണ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.

രാജീവൻ എരിക്കുളത്തിന്റെ വിലയിരുത്തൽ പ്രകാരം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മുൻ ചുഴലിക്കാറ്റായ മോൻതാ കരകയറിയതിന് പിന്നാലെയാണ് പുതിയ ന്യൂനമർദ്ദം മ്യാൻമാർ–ബംഗ്ലാദേശ് തീരപ്രദേശത്ത് രൂപംകൊണ്ടത്. എന്നാൽ ഇതിന് കേരളത്തിലെ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാക്കാൻ സാധ്യതയില്ല.

Hot Topics

Related Articles