ന്യൂഡൽഹി: ബെംഗളൂരുവിലെ മലയാളികളുടെ ഏറെകാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ പുതിയ സർവീസിന് തുടക്കമാകും. ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ സാധിക്കും.വാരാണസിയിൽ നിന്നുള്ള ചടങ്ങിലാണ് പ്രധാനമന്ത്രി ഈ പുതിയ സർവീസ് ഉദ്ഘാടനം ചെയ്യുക. ഇതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റു വന്ദേ ഭാരത് സർവീസുകളും മോദി ഉദ്ഘാടനച്ചടങ്ങിൽ ഉൾപ്പെടും.
ഏകദേശം 630 കിലോമീറ്റർ ദൈർഘ്യമുള്ള എറണാകുളം-ബെംഗളൂരു റൂട്ടിൽ വെറും എട്ട് മണിക്കൂറിനുള്ളിൽ സഞ്ചരിക്കാനാകും എന്നതാണ് പുതിയ വന്ദേ ഭാരതിന്റെ പ്രത്യേകത. ഇതോടെ നിലവിലുള്ള യാത്രാസമയത്തിൽ വൻ കുറവ് പ്രതീക്ഷിക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമയക്രമവും സർവീസ് ദിവസങ്ങളും
ബുധനാഴ്ച ഒഴികെ ആഴ്ചയിലെ ആറു ദിവസങ്ങളിലും സർവീസ് നടക്കും.
ബെംഗളൂരുവിൽ നിന്ന്: രാവിലെ 5:10-ന് പുറപ്പെട്ടു ഉച്ചയ്ക്ക് 1:50-ന് എറണാകുളത്ത് എത്തും.
എറണാകുളത്ത് നിന്ന്: ഉച്ചയ്ക്ക് 2:20-ന് പുറപ്പെട്ടു രാത്രി 11 മണിക്ക് ബെംഗളൂരുവിൽ എത്തും.
പ്രധാന സ്റ്റോപ്പുകൾ
വന്ദേ ഭാരത്തിന് യാത്രാവേളയിൽ ഒൻപത് പ്രധാന സ്റ്റോപ്പുകളുണ്ട്.
കേരളത്തിൽ: തൃശ്ശൂർ, പാലക്കാട്
തമിഴ്നാട്ടിൽ: കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം
കർണാടകയിൽ: കൃഷ്ണരാജപുരം (കെ.ആർ.പുരം)ബംഗാർപേട്ട്, കുപ്പം, തിരുപ്പത്തൂർ വഴിയാണ് സർവീസ് സഞ്ചരിക്കുക.
പുതിയ വന്ദേ ഭാരത് സർവീസ് ആരംഭിച്ചതോടെ ഐ.ടി. നഗരമായ ബെംഗളൂരും കേരളവും തമ്മിലുള്ള ഗതാഗത ബന്ധം കൂടുതൽ ദൃഢമാകും എന്നതാണ് പ്രതീക്ഷ.


