കേരള കോൺഗ്രസ് നിയോജക മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി ഹൈപവർ കമ്മിറ്റി അംഗം ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു സമീപം പ്രസിഡന്റ് എബി പൊന്നാട്ട്, ബാബു ഐക്കരപ്പറമ്പിൽ, മുൻസിപ്പൽ കൗൺസിലർ ലിസി കുര്യൻ,സുനിൽ ജോസഫ്,ജെയിംസ് കണ്ണതൊട്ടി, ഉണ്ണി എൻ എ, കെ.ഒ തോമസ്,ജെയിംസ് ചൂരോടിൽ, ജോസ്മോൻ പുഴക്കരോട്ട്, എൻ ടി സാബു എന്നിവർ സമീപം.
കോട്ടയം: ഈ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോട്ടയം നിയോജകമണ്ഡലത്തിൽ മുൻ തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് പാർട്ടിക്ക് 5 മുൻസിപ്പൽ കൗൺസിലർമാരാണ് ഉണ്ടായിരുന്നത് ആ സീറ്റുകൾ ഈ പ്രാവശ്യവും തരണമെന്നും വിജയപുരം പനച്ചിക്കാട് പഞ്ചായത്തുകളിൽ നിലവിലുള്ളതിനേക്കാൾ കൂടുതലായി രണ്ട് സീറ്റുകൾ തരണമെന്നും കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് എബി എം പൊന്നാട്ടിന്റെ അധ്യക്ഷതയിൽ ഹൈപവർ കമ്മിറ്റിയംഗം ജോയ് ചെട്ടിശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേതാക്കന്മാരായ പ്രമോദ് കൃഷ്ണൻ, ബാബു ഐക്കരപ്പറമ്പിൽ, ലിസി കുര്യൻ ,സുനിൽ ജോസഫ്, ഉണ്ണി എൻ എ , കെ. ഒ തോമസ്, കുര്യൻ വർക്കി മണ്ഡലം പ്രസിഡന്റുമാരായ ജോസ് മോൻ പുഴക്കരയോട്ട, പി പി മോഹനൻ, ജെയിംസ്, ചൂരോടിൽ, എൻ ടി സാബു തുടങ്ങിയവർ പ്രസംഗിച്ചു.


