വോട്ടർ പട്ടിക പരിശോധനയ്ക്കെതിരെ സർക്കാർ നിയമ പോരാട്ടത്തിന്;എസ്.ഐ.ആർ നടപ്പാക്കലിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം:വോട്ടർ പട്ടികയുടെ തീവ്ര പരിശോധനയായ എസ്ഐആർ (SIR) നടപ്പാക്കുന്നതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ സർവകക്ഷിയോഗത്തിലാണ് തീരുമാനം. ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും സർക്കാരിന്റെ നിലപാടിനെ പൂർണമായും പിന്തുണച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, എസ്ഐആറിന്റെ നിയമബോധ്യത ചോദ്യം ചെയ്യാൻ സർക്കാർ എന്ന നിലയിലും രാഷ്ട്രീയ പാർട്ടികളുടെ നിലയിലും നിയമോപദേശം തേടുമെന്നും യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

Advertisements

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പുതുക്കിയ വോട്ടർ പട്ടിക നിലവിലിരിക്കെ 2002ലെ പട്ടികയെ അടിസ്ഥാനമാക്കി തീവ്ര പരിശോധന നടത്താനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 2002ലെ പട്ടിക ഉപയോഗിച്ച് വോട്ടർ പട്ടിക പരിഷ്‌കരിക്കുമ്പോൾ ഉണ്ടാകാവുന്ന സാങ്കേതികവും പ്രായോഗികവുമായ പ്രശ്നങ്ങൾ അനവധി ആണെന്നും, എസ്.ഐ.ആർ പ്രത്യേക രാഷ്ട്രീയ ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണെന്ന ആശങ്കയും യോഗത്തിൽ പങ്കെടുത്ത കക്ഷികൾ പങ്കുവെച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠ പൂർണമായും യുക്തിയുക്തമാണ്. സർക്കാർ കേസ് ഫയൽ ചെയ്താൽ പ്രതിപക്ഷം കക്ഷിചേരാൻ തയ്യാറാണ്” എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.”എസ്.ഐ.ആർ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നീക്കമാണ്” എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞു.അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിനായി ചുമതലയുള്ള ഉദ്യോഗസ്ഥരെ എസ്.ഐ.ആർ കണക്കെടുപ്പിന് നിയോഗിക്കരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.

കലക്ടർമാർക്ക് നൽകിയ സർക്കുലറിൽ, തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേസമയം നടപ്പാക്കുന്നത് മൂലമുണ്ടാകാവുന്ന ആശയക്കുഴപ്പം ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കറും കലക്ടർമാരുടെ യോഗത്തിൽ പങ്കെടുത്തു.ഇതിനിടെ, സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണ പ്രവർത്തനങ്ങൾക്ക് സഹകരിക്കണമെന്ന് സിറോ മലബാർ സഭ ഇടവകാംഗങ്ങൾക്ക് നിർദേശം നൽകി. ബിഎൽഒമാർ വീടുകളിലെത്തുമ്പോൾ ആവശ്യമായ വിവരങ്ങൾ നൽകണമെന്ന് സഭ അറിയിച്ചു. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ഈ സന്ദേശം ഇടവകാംഗങ്ങളിലേക്കെത്തിക്കാനാണ് തീരുമാനിച്ചത്.

Hot Topics

Related Articles