ഉത്തർപ്രദേശ് :ഭർത്താവ് മരിച്ചെന്ന് കാട്ടി വ്യാജ മരണ സർട്ടിഫിക്കറ്റ് സമർപ്പിച്ച് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുത്ത ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശികളായ രവി ശങ്കറും ഭാര്യ കേശ് കുമാരിയും അറസ്റ്റിലായവരാണ്.2023 ഏപ്രിൽ 9-ന് ഭർത്താവ് രവി ശങ്കർ മരിച്ചതായി കാണിച്ച് കേശ് കുമാരി ഇൻഷുറൻസ് കമ്പനിയിൽ ഡെത്ത് ക്ലെയിം ഫയൽ ചെയ്തിരുന്നു. 25 ലക്ഷം രൂപയാണ് ക്ലെയിം തുക.
സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ കമ്പനി ക്ലെയിം അംഗീകരിക്കുകയും ഏപ്രിൽ 21-ന് ഇൻഷുറൻസ് തുക കേശ് കുമാരിയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു.എന്നാൽ പിന്നീട് കമ്പനിയുടെ ആഭ്യന്തര അന്വേഷണത്തിൽ രവി ശങ്കർ ജീവനോടെ ഇരിപ്പുണ്ടെന്ന് കണ്ടെത്തി. തുടര്ന്ന് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ ദമ്പതികൾ തട്ടിപ്പിന്റെ വിശദാംശങ്ങൾ സമ്മതിച്ചതായും അവരെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.


