തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പോടെയാണ് വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു.
യെല്ലോ അലർട്ട് ലഭിച്ച ജില്ലകൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
08/11/2025: പത്തനംതിട്ട, ഇടുക്കി
09/11/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
10/11/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
ജാഗ്രതാ നിർദേശങ്ങൾ
ഉരുള്‍പൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്കുള്ള സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികാരികളുടെ നിർദേശങ്ങൾ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവരും മുൻകരുതലായി സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് നിർദേശം.ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയും, പകൽ സമയത്ത് തന്നെ അവിടെ താമസിക്കാനുള്ള ക്രമീകരണം ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മേൽക്കൂരയോ മതിലുകളോ ഉറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. അപകടാവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികാരികളുമായി ബന്ധപ്പെടണമെന്ന് നിർദേശിച്ചു.


