ബോളർമാർ മിന്നി ഇന്ത്യ ഓസ്ട്രേലിയ നാലാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 48 റൺസ് വിജയം

ക്രിക്കറ്റ്‌ ഡസ്ക് : ഇന്ത്യ ഓസ്ട്രേലിയ നാലാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 48 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി.മറുപടി ബാറ്റിംഗിൽ 18.2 ഓവറിൽ 119 റൺസിന് ഓസ്ട്രേലിയൻ താരങ്ങൾ എല്ലാവരും പുറത്തായി.ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ മത്സരം തോറ്റ ഓസ്ട്രേലിയൻ ടീമില്‍ നാലു മാറ്റങ്ങളോടെയാണ് കളത്തിൽ ഇറങ്ങിയത്.ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. 39 പന്തിൽ 46 റൺസെടുത്ത ശുഭ്മൻ ഗില്ലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.അഭിഷേക് ശർമ (21 പന്തിൽ 28), ശിവം ദുബെ (18 പന്തിൽ 22), സൂര്യകുമാർ യാദവ് (10 പന്തിൽ 20), അക്ഷർ പട്ടേൽ (11 പന്തിൽ 21) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.

Advertisements

മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയൻ നിരയിൽ നിന്നും ആർക്കും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല.30 റൺസെടുത്ത മിച്ചൽ മാർഷും 25 റൺസെടുത്ത ഷോർട്ടും 17 റൺസെടുത്ത സ്റ്റോയിനസും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ 3 വിക്കറ്റുകൾ വീഴ്ത്തി. അർഷദീപ് സിംഗ്,ബുംറ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റുകൾ നേടി. അക്ഷർ പട്ടേൽ, ശിവം ദുബൈ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇതോടെ ഇന്ത്യ 2-1 ന് മുന്നിലെത്തി.

Hot Topics

Related Articles