കേരള പോലീസ് അസോസിയേഷൻ നേതൃത്വത്തിൽ ഡോക്ടർ ടി കെ ജയകുമാറിന് ആദരവും കോട്ടയം മെഡിക്കൽ കോളജിന് 10 വീൽചെയർ സംഭാവനയും നൽകി

കോട്ടയം : കേരള പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ അഭിമുഖത്തിൽ കേരള ശ്രീ ജേതാവും പ്രമുഖ കാർഡിയോളജി ഡോക്ടറുമായ ഡോക്ടർ ടി കെ ജയകുമാറിന് ആദരവും കേരള പോലീസ് അസോസിയേഷന്റെ 37 സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിന് 10 വീൽചെയർ സംഭാവനയായി നൽകുന്നതിൻ്റെ വിതരണവും ഇന്ന് കോട്ടയം പോലീസ് ക്ലബ്ബിൽ തുറുമുഖ ദേവസം സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.

Advertisements

ആദരവ് ഡോ. ടി.കെ ജയകുമാർ ഏറ്റുവാങ്ങുകയും ചെയ്തു .ചടങ്ങിന് കേരള പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട് അജിത് കുമാർ അധ്യക്ഷതവഹിച്ചു , ചടത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് കേരള പോലീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇന്ദു നാരായണൻ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പ്രേംജി കെ നായർ കോട്ടയം നർക്കോട്ടിക്ക് സെൽ ഡിവൈഎസ് പി ഏ.ജെ. തോമസ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലിം കുമാർ കെ.സി കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് അജിത്ത് ടി.ചിറയിൽ പോലീസ് അസോസിയേഷൻ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അരുൺകുമാർ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഡയറക്ടർ ബോർഡ് മെമ്പർ പ്രവീൺകുമാർ , ബിനു ഭാസ്ക്കർ തുടങ്ങിയവർ സംസാരിച്ചു അസോസിയേഷൻ ജില്ലാ സെക്രട്ടറി അനുപ് അപ്പുകുട്ടൻ സ്വാഗതവും വൈസ് പ്രസിഡണ്ട് രാജേഷ് കൃതജ്ഞതയും അർപ്പിച്ചു.

Hot Topics

Related Articles