തിരുവനന്തപുരം:കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം ഇരുപത് ദിവസം കൊണ്ട് പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ. ഇന്നു മുതൽ രാത്രിയും ബി.എൽ.ഒമാർ പട്ടികയിൽ പേര് ചേർക്കുന്നതിനായി വോട്ടർമാരെ കാണും. എസ്.ഐ.ആറിൽ കേരളാ മോഡൽ രാജ്യത്തിന് മുന്നിൽ വെക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് മാധ്യമങ്ങോട് പറഞ്ഞു.സമഗ്രവോട്ടർ പട്ടിക പരിഷ്കകണത്തെ കുറിച്ച് ആശങ്കകൾ ശക്‌തമാകുകയും സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് 20 ദിവസത്തിനകം എസ്.ഐ.ആർ സംസ്‌ഥാനത്ത് പൂർത്തിയാക്കാനുള്ള ശ്രമം.
വോട്ടർ പട്ടികാ പരിഷ്ക്കരണം തുടങ്ങി രണ്ടു ദിവസത്തിനകം 10 ശതമാനം വോട്ടർമാരെ ബി.എൽ.ഒമാർ നേരിട്ടു കണ്ടു. ഇന്നു മുതൽ ബി.എൽ.ഒമാർ രാത്രിയും വോട്ടർമാരെ കണ്ട്, ഫോം വിതരണം ചെയ്യും. ജോലിക്കു പോകുന്നവരുടെ സൗകര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. നൈറ്റ് ഔട്ട് വിത്ത് ബി.എൽ.ഒ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.രാജ്യത്തിന് മുന്നിൽ എസ്.ഐ.ആറിന്റെ കേരളാ മാതൃക സൃഷ്ടിക്കും. അർഹരായ എല്ലാവരും വോട്ടർ പട്ടികയിലുണ്ടാകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.


