കണ്ണൂരിൽ പൊലീസുകാരന് കൈക്കൂലിയായി ഫ്രിഡ്ജ്; ഉദ്യോഗസ്ഥനെതിരെ വിജിലൻസ് അന്വേഷണം

കണ്ണൂർ: കണ്ണവത്ത് പോലീസ് ഉദ്യോഗസ്ഥന്റെ വാടകവീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കൈക്കൂലിയായി ഫ്രിഡ്ജ് സ്വീകരിച്ചെന്ന വിവരങ്ങൾ പുറത്തുവന്നു. ചെങ്കൽ ക്വാറി ഉടമയിൽ നിന്നാണ് പോലീസുകാരൻ പാരിതോഷികമായി ഫ്രിഡ്ജ് വാങ്ങിയതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Advertisements

കണ്ണവം പോലീസ് സ്റ്റേഷനിൽ പുതുതായി നിയമിതനായ മലപ്പുറം സ്വദേശിയായ പോലീസുകാരനെയാണ് അന്വേഷിക്കുന്നത്.റഫ്രിജിറേറ്ററിന്റെ സീരിയൽ നമ്പർ പരിശോധിച്ചപ്പോൾ തലശ്ശേരിയിലെ ഒരു കടയിൽ നിന്നാണ് വാങ്ങിയതെന്ന് കണ്ടെത്തി. അത് വാങ്ങിയത് ഒരു ചെങ്കൽപ്പണ ഉടമയാണെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തനിക്കെതിരെ അന്വേഷണം നടക്കുന്നതായി മനസ്സിലാക്കിയ പോലീസുകാരൻ, ഫ്രിഡ്ജിന്റെ വില ഗൂഗിൾ പേ വഴി ചെങ്കൽപ്പണ ഉടമയ്ക്ക് അയച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ ഗൂഗിൾ പേ ഇടപാടും തെളിവായി വിജിലൻസ് സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.പോലീസുകാരനെതിരെ ഉടൻ കേസെടുക്കുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.

Hot Topics

Related Articles