പാര്‍ലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍ ഒന്ന് മുതല്‍ 19 വരെ

ന്യൂഡൽഹി: പാര്‍ലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍ ഒന്ന് മുതല്‍ .ഈ വർഷത്തെ പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബർ ഒന്നു മുതല്‍ മുതല്‍ 19 വരെ നടക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.ഈ കാലയളവില്‍ ശീതകാല സമ്മേളനം വിളിച്ചു കൂട്ടാനുള്ള സർക്കാർ നിർദേശം രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതായി കിരണ്‍ റിജിജു എക്സില്‍ കുറിച്ചു.സിപി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ പാർലമെന്റ് സമ്മേളനമാണ് ഇത്.

Advertisements

രാജ്യസഭാ ചെയർമാനായി സിപി രാധാകൃഷ്ണൻ അരങ്ങേറ്റം കുറിയ്ക്കുന്നതും ഇത്തവണത്തെ ശീതകാല സമ്മേളനത്തിലാണ്.ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതും ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതുമായ ക്രിയാത്മകവും അർഥവത്തുമായ ശീതകാല സമ്മേളനത്തിനായി കാത്തിരിക്കുന്നുവെന്നും മന്ത്രി കിരണ്‍ റിജിജു കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2025 ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 21 വരെയായിരുന്നു പാർലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം.ഓപ്പറേഷൻ സിന്ദൂർ, ഉപഭോക്തൃകാര്യം, ഭക്ഷ്യ- പൊതുവിതരണം, ഗ്രാമ വികസനം, പഞ്ചായത്തീ രാജ് എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകള്‍ ഈ സമയത്ത് ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. ബിഹാർ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ഇത്തവണത്തെ പാർലമെന്ററി ശീതകാല സമ്മേളനം ഭരണപക്ഷ, പ്രതിപക്ഷ കക്ഷികള്‍ക്ക് നിർണായകമായിരിക്കും.

Hot Topics

Related Articles