ഫോട്ടോ : മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാഗം അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചപ്പോൾ. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, സി.ഇ.ഒ റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ, ഫിനാൻസ് ആൻഡ് മെറ്റീരിയൽ ഡയറക്ടർ റവ.ഡോ.എമ്മാനുവൽ പാറേക്കാട്ട്, എച്ച്.ആർ ആൻഡ് നഴ്സിംഗ് ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ആശുപത്രി ഓപ്പറേഷൻസ്, ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻ ഡയറക്ടർ റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, ആയുഷ് വിഭാഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട്, ചാപ്ലെയിൻ റവ.ഫാ.അഗസ്റ്റിൻ കൊഴുപ്പൻകുറ്റി, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പൗളിൻ ബാബു, ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസൺ തുടങ്ങിയവർ സമീപം
പാലാ : മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാഗം അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു. കേന്ദ്രീകൃത എയർകണ്ടീഷൻ സൗകര്യമുള്ള രണ്ട് നിലകളിലായാണ് പുതിയ സെന്ററിൽ ഓങ്കോളജി വിഭാഗത്തിന്റെ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. 35 ബെഡ് കീമോതെറാപ്പി കെയർ യൂണിറ്റ്, 3 വി.ഐ.പി സ്യൂട്ട് തെറാപ്പി ബെഡ്, 2 പീഡിയാട്രിക് ബെഡ് സൗകര്യങ്ങൾ ഓങ്കോളജി ഡേ കെയറിലുണ്ട്. കീമോതെറാപ്പി ആവശ്യത്തിനായി എത്തുന്നവർക്ക് ഏറെ സുഗമമായി ചികിത്സയ്ക്ക് സൗകര്യങ്ങൾ ഒരുക്കുന്ന സംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കലിന്റെ കാർമികത്വത്തിൽ പ്രാർഥനയെ തുടർന്നാണ് പുതിയ സെന്ററിലേക്ക് ഓങ്കോളജി വിഭാഗം പ്രവർത്തനം മാറി തുടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.റ്റിയും സെന്ററിൽ പ്രവർത്തനം തുടങ്ങിയിരുന്നു. 7 മിനിറ്റിനുള്ളിൽ രോഗനിർണയം നടത്താൻ സാധിക്കുന്ന ഏറ്റവും നൂതന സാങ്കേതിക വിദ്യയോടെയുള്ള യന്ത്രമാണ് ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നത്. 80 സ്ലൈസ് ഉള്ള പെറ്റ് സി.ടി യന്ത്രം ആയതിനാൽ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഇമേജുകൾ കിട്ടുമെന്നതും പ്രത്യേകതയാണ്.
സ്പെക്ടും ഉടൻ പ്രവർത്തനം തുടങ്ങും. മുതിർന്നവരുടെയും കുട്ടികളുടെയും കാൻസർ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കൽ ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ തുടങ്ങിയ വിവിധ ചികിത്സാ വിഭാഗങ്ങളാണ് നിലവിൽ സെന്ററിലുള്ളത്. സ്റ്റെം സെൽ ആൻഡ് ബോൺ മാരോ ട്രാൻസ്പ്ലാന്റ്, കാർ – ടി സെൽ തെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് ഓങ്കോളജി, ഓങ്കോ ന്യൂട്രീഷൻ, സൈക്കോ ഓങ്കോളജി, എന്നിവയ്ക്കു പുറമെ കാൻസർരോഗ ഗവേഷണ പരിപാടികൾ, 14 മൾട്ടിഡിസിപ്ലിനറി കാൻസർ ക്ലിനിക്കുകളും ഉടൻ പ്രവർത്തനം തുടങ്ങും. റേഡിയേഷൻ ചികിത്സയ്ക്കുള്ള വിദേശനിർമിത ലിനാക്, മജ്ജമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള അഫറേസിസി മെഷീൻ ആൻഡ് ക്രയോ പ്രിസർവേഷൻ യൂണിറ്റ്ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റും ഉടൻ പ്രവർത്തനം തുടങ്ങും.


