കോട്ടയം : കോട്ടയം ഇറഞ്ഞാൽ തിരുവഞ്ചൂർ റോഡിൽ അമിതവേഗത്തിൽ എത്തിയ കാർ നിയന്ത്രണം നഷ്ടമായി വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് വൈകുന്നേരം 4.40 ഓടെയാണ് അപകടമുണ്ടായത്.കോട്ടയം ഇറഞ്ഞാൽ തിരുവഞ്ചൂർ റോഡിൽ പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം ആയിരുന്നു അപകടമുണ്ടായത്.അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡിനോട് ചേർന്നുള്ള വീടിന്റെ മതില് തകർത്ത് കുഴിയിലേക്ക് വീഴുകയായിരുന്നു.
Advertisements
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാർ യാത്രക്കാരന് സാരമായ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവഞ്ചൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.


