മൂലംകുളം കുടുംബസംഗമം സംഘടിപ്പിച്ചു

കോട്ടയം : ചാന്നാനിക്കാട് മഹാത്മാ ഗാന്ധി ലൈബ്രറി ഹാളിൽ മൂലംകുളം കുടുംബയോഗത്തിന്റെ ഉദ്ഘാടനവും കുടുംബസംഗമവും നടന്നു. കുടുംബയോഗത്തിന്റെ മുഖ്യ രക്ഷാധികാരി കുഞ്ഞുമോൻ ജോൺ അധ്യക്ഷത വഹിച്ചു. മുതിർന്ന കുടുംബാംഗങ്ങൾ ചേർന്ന് സംഗമം ഉദ്ഘാടനം ചെയ്തു.

Advertisements

ആമുഖം എം. ബാബു അവതരിപ്പിച്ചു. മണ്മറഞ്ഞുപോയവരെ അനുസ്മരിച്ച് മനോജ് ഐസക് സംസാരിച്ചു. ജിജി മൂലംകുളം സ്വാഗതവും പ്രസാദ് മൂലംകുളം നന്ദിയും രേഖപ്പെടുത്തി. ബിനു മൂലംകുളം, രാജ്‌മോഹൻ, ജയന്തി തോമസ്, അശോകൻ എന്നിവരും സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി. ഏകദേശം ഇരുന്നൂറോളം കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.

Hot Topics

Related Articles