തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ട കേസിൽ പ്രതിയെ സുഹൃത്ത് തിരിച്ചറിഞ്ഞു. പാലോട് സ്വദേശി സുരേഷ് കുമാറിൻ്റെ തിരിച്ചറിയൽ പരേഡ് പൂജപ്പുര സെൻട്രൽ ജയിലിൽ നടന്നു. ആക്രമണത്തിൽ പരുക്കേറ്റ ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരി അർച്ചനയാണ് തിരിച്ചറിയൽ പരേഡിൽ പ്രതിയെ തിരിച്ചറിഞ്ഞത്.തിരുവനന്തപുരത്തെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നിയോഗിച്ച സമിതിയുടെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയൽ പരേഡ്.
സമിതി അംഗങ്ങൾ, അർച്ചന, പ്രതി എന്നീ ചിലർ മാത്രമാണ് പരേഡിൽ പങ്കെടുത്തത്. തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി.പ്രതിയെ പിന്നീട് ട്രെയിനിലും കോട്ടയത്ത് ഇയാൾ മദ്യപിച്ചിരുന്ന ബാറിലും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.നവംബർ രണ്ടിന് കേരള എക്സ്പ്രസിൽ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രെയിനിനുള്ളിൽ പുകവലിച്ചതിനെ കുറിച്ച് ചോദ്യം ചെയ്തതിനെത്തുടർന്ന് സുരേഷ് കുമാർ ജനറൽ കമ്പാർട്ട്മെന്റിന്റെ വാതിലിനരികിൽ നിന്ന ശ്രീക്കുട്ടിയെ പുറത്തേക്കു ചവിട്ടി വീഴ്ത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്. കൂടെയുണ്ടായിരുന്ന അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു.പരുക്കേറ്റ് വീണ ശ്രീക്കുട്ടി ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.


