പട്‌ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങിയത്. പിന്നാലെ ഇ.വി.എം വോട്ടുകളും എണ്ണും. രാവിലെ 10 മണിയോടെ ഫലം എങ്ങോട്ടെന്ന സൂചനകൾ ലഭ്യമാകും.വൈകുന്നേരത്തോടെ ഔദ്യോഗിക ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്നു.243 അംഗങ്ങളുള്ള ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് ആവശ്യം. ഈ തെരഞ്ഞെടുപ്പിൽ 66.91 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത് ബിഹാറിലേറ്റവും ഉയർന്ന പോളിംഗ് നിരക്കുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
എക്‌സിറ്റ് പോളുകൾ മിക്കതും എൻഡിഎയ്ക്കാണ് അനുകൂല പ്രവചനങ്ങൾ നൽകിയത്. 130 മുതൽ 167 സീറ്റുകൾ വരെ എൻഡിഎയ്ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം ‘ഇന്ത്യ’ സഖ്യത്തിന് പരമാവധി 108 സീറ്റുകൾ ലഭിക്കാമെന്നുമാണ് പ്രവചനങ്ങൾ.ജനങ്ങൾ അട്ടിമറി വിജയം സമ്മാനിക്കും എന്ന ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. സർക്കാർ രൂപീകരിക്കാനുള്ള ഉറപ്പും വോട്ടെണ്ണൽ ദിവസം ജാഗ്രത വേണമെന്നും ക്രമക്കേടിന് ഇടനൽകരുതെന്നും തേജസ്വി യാദവ് പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിഹാർ ജനത തനിക്കൊപ്പം തന്നെയാണെന്ന് നിതീഷ് കുമാറും അഭിപ്രായപ്പെട്ടു.അതേസമയം പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാകില്ലെന്ന വിലയിരുത്തലുകളും രാഷ്ട്രീയവേദിയിൽ ഉയരുന്നു.


