അബുദാബി: യുഎഇയിലെ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ ബഹുമതിയായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് പ്രഖ്യാപിച്ചു. ഈ വർഷവും മലയാളികൾ തങ്ങളുടെ മികവ് തെളിയിച്ച് ശ്രദ്ധേയ സാന്നിധ്യമായി. മൂന്ന് മലയാളികൾക്കു ഒന്നാം സമ്മാനവും ഒരാൾക്ക് രണ്ടാം സമ്മാനവും ലഭിച്ചിരിക്കുകയാണ്. ആകെ നാലു മലയാളികൾക്കാണ് ഇത്തവണ അംഗീകാരം.തിരുവനന്തപുരത്തെ വഴുതക്കാട് സ്വദേശിനിയും ദുബായിലെ മെഡ്കെയർ റോയൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ എൻഡോമെട്രിയോസിസ് ആൻഡ് ഗൈനക്കോളജി ലാപ്രോസ്കോപി വിഭാഗം മേധാവിയുമായ ഡോ. ശിവകുമാരി ഹരികൃഷ്ണൻ, കോട്ടയം സ്വദേശിയും സിഗ്മ എന്റർപ്രൈസസ് കമ്പനി എൽഎൽസിയിലെ സ്റ്റോർ കീപ്പറുമായ അനിൽകുമാർ പത്മനാഭൻ, കോഴിക്കോട് പേരാമ്പ്ര സ്വദേശിയും ദുബായിലെ പിആർഒയായ ബഷീർ കണിയാംകണ്ടി എന്നിവരാണ് പുരസ്കാരം നേടിയത്.ഇതോടെ, മുൻപ് അവാർഡ് നേടിയിരുന്ന കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയായ അനസ് കാതിയാരകം ഉൾപ്പെടെ നാലുപേർ മലയാളികളായി.മലയാളികളിൽ മൂന്ന് പേർക്ക് ഓരോ ലക്ഷം ദിർഹം (ഏകദേശം 24 ലക്ഷം രൂപ) വീതമുള്ള ഒന്നാം സമ്മാനവും ഒരാൾക്ക് 50,000 ദിർഹം (12 ലക്ഷം രൂപ) വിലയുള്ള രണ്ടാം സമ്മാനവുമാണ് ലഭിച്ചത്. സ്വർണനാണയം, ആപ്പിൾ വാച്ച്, പ്രിവിലേജ് കാർഡ്, ഇൻഷുറൻസ് തുടങ്ങി നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.”
രോഗിപരിചരണത്തിന് ജീവിതം സമർപ്പിച്ചതിന് ദൈവം നൽകിയ ബഹുമതി” — ഡോ. ശിവകുമാരി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
25 വർഷത്തെ സേവനത്തിനിടയിൽ ലഭിച്ച ഈ അംഗീകാരം തനിക്ക് വലിയ പ്രചോദനമാണെന്ന് ഡോ. ശിവകുമാരി പറഞ്ഞു. സ്കിൽഡ് വിഭാഗത്തിലെ ഒന്നാം സമ്മാനമാണ് അവർക്ക് ലഭിച്ചത്. അവാർഡ് ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ആസാദ് മൂപ്പനും തനിക്കൊപ്പം 15 വർഷം പ്രവർത്തിച്ച 9 അംഗ സംഘത്തിനുമാണ് സമർപ്പിച്ചതെന്നും അവർ പറഞ്ഞു.യുഎസ് എസ്ആർസി അംഗീകാരമുള്ള എൻഡോമെട്രിയോസിസ് ആൻഡ് ഗൈനക്കോളജി ലാപ്രോസ്കോപി വിഭാഗത്തിലെ ഏക വനിതാ മാസ്റ്റർ സർജനായ ശിവകുമാരി ഷാർജ സർവകലാശാലയിലെ അഡ്ജൻറ് പ്രഫസറുമാണ്. മക്കളിൽ ഒരാൾ യുകെയിലെ റോബോട്ടിക് സർജനും മറ്റൊരാൾ കാർഡിഫ് സർവകലാശാലയിലെ എംബിബിഎസ് വിദ്യാർത്ഥിയും ആണ്.
“വിരമിക്കാനിരിക്കെ ലഭിച്ച വലിയ സമ്മാനം” — അനിൽകുമാർ
28 വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി അനിൽകുമാർ മെഷിനറി ഓപ്പറേഷൻ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടി. നാട്ടിൽ അവധിയിലായതിനാൽ പുരസ്കാരം നേരിട്ട് സ്വീകരിക്കാനായില്ലെന്നതാണ് ഏക വിഷമമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് കോവിഡ് കാലത്തുപോലും ശമ്പളം മുടങ്ങാതെ ലഭിച്ചതിന് കമ്പനി ഉടമ അബ്ദുല്ല അൽ മസ്റൂയിയോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
28 വർഷം ഒരേ സ്പോൺസറുടെ കീഴിൽ — ബഷീറിന് രണ്ടാം സമ്മാനം
കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ബഷീർ 28 വർഷമായി ഒരേ സ്പോൺസറുടെ കീഴിൽ ജോലി ചെയ്യുന്നു. ഹോം സപ്പോർട്ട് വിഭാഗത്തിലെ രണ്ടാം സമ്മാനമാണ് അദ്ദേഹത്തിനുള്ളത്. സഈദ് ഗമറാൻ അൽ ഹെമൈരിയുടെ സ്പോൺസർഷിപ്പിൽ പിആർഒയായാണ് അദ്ദേഹം ജോലി ചെയ്യുന്നത്.ഈ വർഷം 100 തൊഴിലാളികൾക്കും കമ്പനി സ്ഥാപനങ്ങൾക്കും ആകെ 5 കോടി ദിർഹം സമ്മാനമായി വിതരണം ചെയ്തു. ആയിരക്കണക്കിന് അപേക്ഷകരിൽ നിന്ന് നേരിട്ടുള്ള അഭിമുഖങ്ങളിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.


