കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 17 തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കൂമ്പാടി ,കാവനാടി ,കുഴിമറ്റം എസ്.എൻ.ഡി.പി, ബെഥനി, കനകക്കുന്ന് ,ഹോമിയോ റിസേർച്ച് , എ.വി.എച്ച്.എസ് എന്നീ ട്രാൻസ്ഫോർമർകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ കിഴതിരി സ്കൂൾ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റപ്പള്ളി നമ്പർ 2 (ക്ളൂണി സ്കൂൾ) ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, തൊണ്ണo കുഴി, പെരുമ്പടപ്പ്, വെട്ടുർ കവല, കണിയാംകുളം, വട്ട്കുളം എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കെഎസ്ഇബി ഓഫീസ് ,രാജീവ് ഗാന്ധി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി ജംഗ്ഷൻ, ചൂരക്കുറ്റി, ചന്ദനത്തിൽ കടവ്, തുരുത്തി, പാറക്കൽ കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


