ന്യൂസ് ഡെസ്ക് :രാജ്യത്ത് പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനാ ഫീസ് വലിയ തോതിൽ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. നിലവിലുള്ള ഫീസിനേക്കാൾ പത്തിരട്ടി വരെ ഉയർത്തിക്കൊണ്ടാണ് കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതി വരുത്തിയത്. പുതുക്കിയ നിരക്കുകൾ രാജ്യവ്യാപകമായി ഉടൻ പ്രാബല്യത്തിൽ വരും.പുതിയ നിയമമനുസരിച്ച് വാഹനങ്ങളുടെ ‘പഴക്കം’ 15 വർഷത്തിൽ നിന്ന് 10 വർഷമായി കുറച്ചിട്ടുണ്ട്. 10–15 വർഷം, 15–20 വർഷം, 20 വർഷത്തിന് മുകളിലുള്ളത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ഫിറ്റ്നസ് ഫീസ് തരംതിരിച്ചിരിക്കുകയാണ്. കാലപ്പഴക്കമുയരുന്നതനുസരിച്ച് ഫീസും കൂടും.
ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾക്കാണ് ഏറ്റവും വലിയ വർദ്ധനവ് ബാധിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
20 വർഷത്തിലധികം പഴക്കമുള്ള ഹെവി വാഹനങ്ങൾ: മുൻപ് 2,500 ആയിരുന്നതു 25,000 ആയി.
20+ വർഷമുള്ള മീഡിയം കൊമേഴ്‌സ്യൽ വാഹനങ്ങൾ 1,800 20,000
20+ വർഷമുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾ 15,000
മുച്ചക്ര വാഹനങ്ങൾ 7,000
20+ വർഷം പഴക്കമുള്ള ടു–വീലറുകൾ 600 ,2,000
15 വർഷത്തിൽ താഴെയുള്ള വാഹനങ്ങൾക്കും വർധിത നിരക്കുകൾ ബാധകമാണ്.
മോട്ടോർസൈക്കിൾ: 400
ലൈറ്റ് മോട്ടോർ വാഹനം: 600
മീഡിയം/ഹെവി കൊമേഴ്‌സ്യൽ വാഹനം: 1,000
റോഡിൽ ഓടുന്ന സുരക്ഷിതമല്ലാത്ത പഴയ വാഹനങ്ങളെ ഒഴിവാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വ്യാപകമായ ഫീസ് വർദ്ധനവ് പഴയ വാഹനങ്ങൾ ഉപേക്ഷിക്കുകയോ പുതിയതെടുക്കുകയോ ചെയ്യാൻ ഉടമകളെ പ്രേരിപ്പിക്കുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.


