സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ;മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത ഉയർന്നതിനാൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ് .തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ പെയ്യാനുള്ള സാധ്യതയാണെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നത്തേക്ക് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisements

നവംബർ 22-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നദിക്കര പ്രദേശങ്ങളിലും അണക്കെട്ടുകളുടെ കീഴ്വശങ്ങളിലും താമസിക്കുന്നവർക്കും മുൻകരുതലുകൾ എടുത്ത് ആവശ്യമായാൽ മാറ്റിപ്പാർക്കാനും നിർദേശം.

Hot Topics

Related Articles