പത്രിക സമർപ്പണം നാളെ നവംബർ 21 വെള്ളിയാഴ്ച കൂടി ;ജില്ലയിൽ ഇതു വരെ ലഭിച്ചത് 2651 പത്രികകൾ

കോട്ടയം: നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി നവംബർ 21 വെള്ളിയാഴ്ച അവസാനിക്കാനിരിക്കേ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഇതു വരെ ലഭിച്ചത് 2651 പത്രികകൾ. നവംബർ 20 വ്യാഴാഴ്ച മാത്രം 1441 പത്രികകൾ ലഭിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ മത്സരത്തിന് ആകെ 59 പേർ 108 സെറ്റ് പത്രികകളാണ് ഇതുവരെ നൽകിയത്. വ്യാഴാഴ്ച മാത്രം 35 പേർ 66 സെറ്റ് പത്രികകൾ നൽകി.

Advertisements

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു വരെ പത്രിക സമർപ്പിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാമനിർദ്ദേശ പത്രിക കളുടെ സൂക്ഷ്മപരിശോധന
നവംബർ 22ന് നടക്കും.
നവംബർ 24 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു വരെ
സ്ഥാനാർത്ഥിത്വം പിൻവലിക്കാം.

Hot Topics

Related Articles