ചീഫ് ജസ്റ്റീസിന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിന്‍റെ കത്ത്; ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍

കൊച്ചി:ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ പ്രസിഡന്‍റ് യശ്വന്ത് ഷേണായി ചീഫ് ജസ്റ്റീസിന് അയച്ച കത്ത് വ്യാപകമായ ചര്‍ച്ചയ്ക്കിടയാക്കി. ജഡ്ജിമാരെ കുറിച്ചുള്ള ഗുരുതര ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്തിലാണ് വിവാദം പൊട്ടിത്തെറിച്ചത്.ബാര്‍ അസോസിയേഷന്റെ വാര്‍ഷിക യോഗത്തില്‍ നിന്ന് ഏകദേശം 30 ജഡ്ജിമാര്‍ കൂട്ടത്തോടെ വിട്ടുനിന്നതിനെ തുടര്‍ന്ന്, ഹൈക്കോടതി അഭിഭാഷകര്‍ക്കിടയില്‍ ജഡ്ജിമാരുടെ യൂണിയന്‍വത്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ ശക്തമായി. ചില ജഡ്ജിമാര്‍ ബാര്‍ അസോസിയേഷന്റെ ആന്തരിക കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നുവെന്നതാണ് കത്തിലെ പ്രധാന ആക്ഷേപം.

Advertisements

അതുപോലെ, ജഡ്ജിമാരുടെ അടുത്ത ബന്ധുക്കള്‍ ഹൈക്കോടതിയില്‍ തന്നെ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതും, നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ലോ ഫേമിന് ഒരു ജഡ്ജി തന്‍റെ പേര് ഇപ്പോഴും ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുകയുമുള്ളത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ പൊതുനിലപാട് ആ കത്തിലെന്നല്ലെന്നു അസോസിയേഷന്‍ സെക്രട്ടറി അഡ്വ. എം.ആര്‍. നന്ദകുമാര്‍ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസിഡന്‍റ് യശ്വന്ത് ഷേണായിയുടെ വ്യക്തിപരമായ നിലപാടാണ് കത്ത് പ്രതിനിധാനം ചെയ്യുന്നതെന്നും, ഇതുസംബന്ധിച്ച് അസോസിയേഷന്‍ തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles