പാകിസ്ഥാനിൽ പശ ഫാക്ടറിയിൽ സ്ഫോടനം; 15 തൊഴിലാളികൾ മരിച്ചു

ന്യൂഡൽഹി: പാകിസ്ഥാനില്‍ പശ നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 15 തൊഴിലാളികള്‍ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു.ഇതില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്. പഞ്ചാബ് പ്രവിശ്യയില്‍ ഫൈസലാബാദിലെ വ്യാവസായിക കേന്ദ്രത്തിലായിരുന്നു സ്ഫോടനം.സ്ഫോടനത്തില്‍ ഫാക്ടറി കെട്ടിടത്തിനും സമീപത്തെ വീടുകള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായി.

Advertisements

പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ തീപിടിത്തവുമുണ്ടായി. ഇത് പ്രദേശത്ത് പരിഭ്രാന്തിപരത്തി. അപകടമുണ്ടായ ഉടൻ ഓടിരക്ഷപ്പെട്ട ഫാക്ടറി ഉടമയ്ക്കുവേണ്ടി പൊലീസ് അന്വേഷണമാരംഭിച്ചു. സ്ഫോടനത്തെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്നും ഫാക്ടറി ഉടമയെ ഉടൻ പിടികൂടുമെന്നും പ്രാദേശിക ഭരണാധികാരി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫ് അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നല്‍കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുരക്ഷാ മുൻകരുതലുകള്‍ ഏർപ്പെടുത്താത്തതാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വലിയ ഫാക്ടറികളിലുള്‍പ്പെടെ സുരക്ഷാ മുൻകരുതല്‍ സ്വീകരിക്കാത്തതിന്റെ പേരിലുള്ള അപകടങ്ങള്‍ പാകിസ്ഥാനില്‍ തുടർക്കഥയാണ്. കഴിഞ്ഞയാഴ്ച തുറമുഖ നഗരമായ കറാച്ചിയിലെ പടക്കനിർമാണഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേരാണ് മരിച്ചത്.2024ല്‍ പശനിർമാണ ഫാക്ടറിയിലേതിനുസമാനമായ മറ്റൊരു സ്ഫോടനത്തില്‍ ഒരുഡസൻ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്.

അപകടമുണ്ടാകുമ്പോൾ പേരിനുവേണ്ടിയുള്ള അന്വേഷണമല്ലാതെ കുറ്റക്കാർക്കെതിരെ ഒരുതരത്തിലുള്ള നടപടിയും ഉണ്ടാവാറില്ല. അപകടങ്ങള്‍ കൂടുന്നതിന് ഇതും ഒരുകാരണമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്‍കിയാണ് ഫാക്ടറിയുടമകള്‍ തലയൂരുന്നത്.

Hot Topics

Related Articles