എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗിക പീഡനം പുറത്തുവന്നു. മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെ ഉള്‍പ്പെടെ നാല് കുട്ടികള്‍ക്കാണ് പീഡനത്തിന് ഇരയായത്.പ്രതികളായ ഡ്രൈവറും ഗേറ്റ് കീപ്പറും മറ്റൊരു ജീവനക്കാരനും സ്ഥിരം സ്റ്റാഫുകളാണ്. ഇവര്‍ക്കെതിരെ തൃക്കാക്കര പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചു.
മൂവരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.2024 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. 14 കാരിയെ അടുത്തിടെ മറ്റൊരു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റിയപ്പോഴാണ് പീഡനത്തിന്റെ വിവരം പുറത്തുവരുന്നത്. പുതിയ സ്ഥാപനത്തിലെ അധികൃതര്‍ കുട്ടിയുടെ ആരോഗ്യനില പരിശോധിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് അണുബാധയുണ്ടെന്ന് കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോക്ടര്‍മാരുടെ സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരത വെളിപ്പെട്ടത്. തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുക്കുകയും, അതനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കാക്കനാട് കേന്ദ്രത്തിലെ ബാക്കി കുട്ടികളെയും കൗണ്‍സിലിംഗിന് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു.


