കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 23 ഞായറാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ പനച്ചിപ്പാറ, ജികെ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ,വിജയ, ലിന്റോലിബ്സ് എന്നീ ട്രാൻസ്ഫോർമർ വർക്ക് ഉള്ളതിനാൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈനിൻ്റെ മുകളിലേക്ക് അപകടകരമായി നിൽക്കുന്ന മരം മുറിക്കുന്നതിനായി നരിമറ്റം, നരിമറ്റം ജഗ്ഷൻ, മങ്കൊമ്പ് ചർച്ച്, അപ്പർ മങ്കൊമ്പ്, ചൊവ്വൂർ സ്കൂൾ, ചൊവ്വൂർ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ രാവിലെ 9:00 മുതൽ 1:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 23 ഞായറാഴ്ച വൈദ്യുതി മുടങ്ങും


