പീരുമേട് റാണി കോവിലിൽ എസ്റ്റേറ്റ് ലയത്തിന് തീ പിടിച്ചു : അഗ്നിരക്ഷാസേനാ സംഘം തീ കെടുത്താൻ ശ്രമം തുടരുന്നു

ഇടുക്കി : പീരുമേട് റാണി കോവിലിൽ എസ്റ്റേറ്റ് ലയത്തിന് തീ പിടിച്ചു ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം പീരുമേട് ഫയർഫോഴ്സ് എത്തി തീ അണിക്കാനുള്ള ശ്രമം നടക്കുന്നു.

Advertisements

ഇന്ന് രാവിലെ 11 കൂടിയാണ് അപകടം ഉണ്ടായത് താമസക്കാരായ രണ്ട് കുടുംബാംഗങ്ങൾ തൊട്ടടുത്തുള്ള വിവാഹവുമായി ബന്ധപ്പെട്ട പോയിരിന്നാ സമയത്താണ് അപകടം ഉണ്ടായത് അതുകൊണ്ടുതന്നെ ആളപായം ഉണ്ടായില്ല. ലയത്തിലെ ഒരു വീട് പൂർണമായും ഒരു വീട് ഭാഗികമായും കത്തി നശിച്ചിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുക ഉയരുന്നത് കണ്ട് നാട്ടുകാർ പീരുമേട് ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ നടക്കുകയും ആണ് സുഭാഷ്, ബാലൻ എന്ന എസ്റ്റേറ്റ് തൊഴിലാളികളുടെ വീടാണ് കത്തി നശിച്ചത് കൂടുതലായ പുക ഉയരുകയും ഗ്യാസ് കുറ്റി അടക്കം പൊട്ടിത്തെറിക്കുന്ന സൗണ്ടും കേട്ടു എന്നാണ് നാട്ടുകാർ ഇപ്പോൾ പറയുന്നത് തീ അണച്ചതിനുശേഷം മാത്രമേ കൂടുതൽ നാശനഷ്ടങ്ങളുടെ വിവരം പുറത്ത് ആവുകയുള്ളൂ.

Hot Topics

Related Articles