പത്തനംതിട്ട :മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന്റെ ഒൻപതാം ദിവസമായ തിങ്കളാഴ്ച വൈകിട്ട് ഏഴു വരെ ശബരിമലയിൽ 90,393 ഭക്തർ ദർശനത്തിനെത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ച് തിങ്കളാഴ്ച തിരക്ക് കൂടുതലായിരുന്നെങ്കിലും എല്ലാ ഭക്തർക്കും സുഖദർശനം ഉറപ്പാക്കാനായതായി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.വലിയ നടപ്പന്തലിൽ രാവിലെമുതൽ എല്ലാ വരികളിലും ഭക്തർ നിറഞ്ഞുനിന്നിരുന്നെങ്കിലും ഏറെ നേരം കാത്തുനിൽക്കാതെ തന്നെ ദർശനം നടത്താൻ സാധിച്ചു.
തീർത്ഥാടനകാലത്ത് ഇതുവരെ മലചവിട്ടിയ ഭക്തരുടെ എണ്ണം ഏഴരലക്ഷം പിന്നിട്ടതായി ഡാറ്റാവിവരങ്ങൾ സൂചിപ്പിക്കുന്നു.ചൊവ്വാഴ്ച സ്പോട്ട് ബുക്കിംഗ് എണ്ണം 5,000 ആയി; വെർച്വൽ ക്യൂ വഴി 70,000 ഭക്തർക്കു ദർശനാവസരം തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച (നവംബർ 25, 2025) ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് എണ്ണം 5,000 ആയി നിജപ്പെടുത്തി. അതേസമയം, വെർച്വൽ ക്യൂ ബുക്കിംഗ് വഴി എഴുപതിനായിരം ഭക്തർക്കു ദർശനത്തിനുള്ള അവസരമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.


