ഫോട്ടോ : രക്തരക്ഷസ് നാടകത്തില്‍ യക്ഷിയായി അഭിനയിക്കുന്ന ജാന്‍കി എസ്.എച്ച് മൗണ്ട് സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ കുട്ടികളോടൊപ്പം.
കോട്ടയം:പ്രേക്ഷക തിരക്കേറി രക്തരക്ഷസ്സ് കോട്ടയം നാഗമ്പടത്ത് പ്രദര്‍ശനം തുടരുന്നു.ഇന്നലെ രാവിലെ സ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ പ്രത്യേക പ്രദര്‍ശനം കുട്ടികളെ അത്ഭുതത്തിന്റെയും അമ്പരപ്പിന്റെയും മായാലോകത്തേക്ക് കൊണ്ടുപോയി. സല്‍ക്കല ദേവതേ എന്ന അവതരണ ഗാനത്തോടൊപ്പം വേദിയിലെ തൂണ് രണ്ടായി യവനിക ഇരുവശങ്ങളിലേക്കും നീങ്ങി.



നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാന്ത്രിക വേദി അനാവരണം ആയപ്പോള്‍ കൈയടിക്കാതെ ഇരിക്കാന്‍ കുട്ടികള്‍ക്കായില്ല. നാടകത്തിലെ ഓരോ വിസ്മയകാഴ്ചകളും കുട്ടികള്‍ വിസ്മയത്തോടെ ആണ് നോക്കിക്കണ്ടത്.എസ്.എച്ച് മൗണ്ട് സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ കുട്ടികളും അധ്യാപകരുമാണ് ഇന്നെലെ നാടകം കാണാന്‍ എത്തിയത്. നാടക അവതരണത്തിന് ശേഷം നാടകത്തില്‍ അഭിനയിച്ച നടീ നടന്മാരെയും അണിയറ പ്രവര്‍ത്തകരെയും രക്തരക്ഷസ്സ് നാടകത്തിന്റെ ക്രീയേറ്റീവ് ഹെഡ് അനന്തപദ്മനാഭന് പരിചയപ്പെടുത്തി കൊടുത്തപ്പോള്‍ കണ്ടുനിന്നവര്‍ക്കും അതൊരു നവ്യാനുഭവമായി. യക്ഷിയായി അഭിനയിച്ച ജാന്‍കി വന്നപ്പോള്‍ കുട്ടികള്‍ വന്‍ ഹര്‍ഷാരവത്തോടെ ആണ് എതിരേറ്റത്.യക്ഷി വന്നപ്പോള്‍ ആദ്യം അടുക്കാന്‍ മടിച്ചു നിന്ന കുട്ടികളും യക്ഷിയോടൊപ്പം സെല്‍ഫിയും ഫോട്ടോയും എടുത്താണ് മടങ്ങിയത്.
നാടകം എന്തെന്ന് കുട്ടികളെ അറിയിക്കാനും അതിലുടെ വരും നാളുകളില്‍ ഈ കലയെ നിലനിര്‍ത്താനുമാണ് കലാനിലയത്തിന്റെ ശ്രമം. താല്പര്യമുള്ള സ്കൂളുകള്‍ക്ക് വേണ്ടി കലാനിലയം രാവിലെ 10 മുതല്‍ നാടകം അവതരിപ്പിക്കുന്നുണ്ട്. കോട്ടയത്ത് രക്തരക്ഷസ്സ് ഡിസംബര്‍ 7 വരെയാണ് അവതരിപ്പിക്കുന്നത്.തിങ്കള്‍ മുതല്‍ വെള്ളിവരെ വൈകുന്നേരം ആറിനും ഒന്‍പതിനും രണ്ട് അവതരണം.ശനി, ഞായര്‍ ദിവസങ്ങളില്‍ 2, 6, 9 നും മൂന്ന് അവതരണങ്ങളാണ് ഉള്ളത്. ഓണ്‍ലൈന്‍ ബുക്കിംഗ് www.arieskalanilayam.com എന്ന വെബ്സൈറ്റിലും
8714088850 എന്ന ഫോണ്‍ നമ്പരിലും ബന്ധപ്പെടാം.


