തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകി.യുവതിയുമായി ദീർഘകാല സൗഹൃദം മാത്രമേയുള്ളൂവെന്നും ബലാത്സംഗത്തിനും ഗർഭച്ഛിദ്രത്തിനും പ്രേരിപ്പിച്ചിട്ടില്ല എന്നും എല്ലാം തൻറെ പേരിൽ കെട്ടിച്ചമച്ചതാണെന്നും ഹർജിയിൽ ചേർത്തിട്ടുണ്ട്.യുവതിയുമായി ദീർഘകാല സൗഹൃദം ഉണ്ടെന്ന് രാഹുൽ ഹർജിയിൽ പറയുന്നു.അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്ന് ആണ് ആവശ്യം.ഇപ്പോഴത്തെ അറസ്റ്റ് നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ നീക്കം ഉണ്ടെന്നും രാഹുൽ ഹർജിയിൽ പറയുന്നു.യുവതി ആരോപിക്കുന്നത് പോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗർഭചിദ്രം ഉൾപ്പെടെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും രാഹുൽ വാദിക്കുന്നു.
രാഹുലിനെതിരായ യുവതിയുടെ മൊഴി നെയ്യാറ്റിൻകര വനിത മജിസ്ട്രേറ്റ് രഹസ്യമായി രേഖപ്പെടുത്തി.പോലീസിനൊപ്പം ആണ് യുവതി കോടതിയിൽ എത്തിയത്.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വലിയമല പോലീസ് കേസെടുത്തു നേമം പോലീസിന് കൈമാറിയിരുന്നു.തിരുവനന്തപുരത്ത് ഒരു ഫ്ലാറ്റിൽ വെച്ച് രണ്ടുതവണയും പാലക്കാട്ടെക്ക് എത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയിൽ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എത്രയും പെട്ടെന്ന് രാഹുലിന്റെ അറസ്റ്റിലേക്ക് കടക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.ഡിസിപിയും അസി.കമ്മീഷണറും സംഘത്തിലുണ്ട്


