തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനായി ജില്ലാ സെഷൻസ് കോടതി തീരുമാനിച്ചു. നേരത്തെ ഹർജി തിങ്കളാഴ്ച പരിഗണിക്കുമെന്ന സൂചന ലഭിച്ചിരുന്നുവെങ്കിലും, കേസ് പട്ടികയിൽ നിന്ന് മാറ്റിയതോടെ തീരുമാനം മാറ്റുകയായിരുന്നു.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ ഇന്നലെയാണ് മുൻകൂർ ജാമ്യഹർജി നൽകിയത്. എന്നാൽ ബുധനാഴ്ച കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമോ എന്നതിൽ വ്യക്തതയില്ല. അതിനാൽ അടുത്ത ദിവസങ്ങൾ രാഹുലിന് നിർണായകമാകുകയാണ്. ജാമ്യം നിഷേധിക്കപ്പെടുകയാണെങ്കിൽ അറസ്റ്റ് ഉണ്ടാകുമെന്നതിനാലാണ് രാഷ്ട്രീയ കേരളം കാര്യമായി ശ്രദ്ധിക്കുന്നത്.
രഹസ്യ കേന്ദ്രത്തിലേക്ക് മാറിയതിന്റെ പശ്ചാത്തലം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഹുല്‍ സംസ്ഥാനം വിട്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, അദ്ദേഹം ഇപ്പോൾ പാലക്കാട് ജില്ലയിലെ രഹസ്യ കേന്ദ്രത്തിലാണ് കഴിയുന്നതെന്നാണ് ലഭിക്കുന്ന വിവരം. പാലക്കാട് ജില്ല വിട്ടാൽ ജാമ്യ നടപടിയെ അത് പ്രതികൂലമായി ബാധിക്കാമെന്ന നിയമോപദേശം ലഭിച്ചതിനാലാണ് അവിടെ തുടരുന്നതെന്ന് പറയുന്നു.എംഎൽഎയുടെ ഔദ്യോഗിക വാഹനം അദ്ദേഹത്തിന്റെ ഫ്ലാറ്റിലാണിപ്പോഴും. മറ്റൊരു വാഹനത്തിലാണ് രാഹുല്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയത്.രാഹുലിന്റെ ഡ്രൈവറും പേഴ്സണൽ അസിസ്റ്റന്റ് ഫസലും പാലക്കാട്ടുതന്നെയാണ്. ഫസലിന്റെ ഫോൺ വ്യാഴാഴ്ച മുതൽ സ്വിച്ച് ഓഫ് ആയിരുന്നുവെങ്കിലും ഇന്ന് രാവിലെ മുതൽ ഫസലും ഡ്രൈവറും എംഎൽഎ ഓഫീസിൽ എത്തിയിട്ടുണ്ട്.
പരാതിക്കാരിയുടെ മൊഴിയിൽ നിർണായക വിവരങ്ങൾ
ബലാത്സംഗ പരാതിയിൽ യുവതി നൽകിയ മൊഴിയിലെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവരുന്നു.ആദ്യ വിവാഹം 2024 ആഗസ്റ്റ് 22ന് ക്ഷേത്രത്തിൽ വെച്ച് നടന്നതാണെന്നും അത് നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.വിവാഹബന്ധം നിലനിന്നത് ഒരു മാസം മാത്രം ഒരുമിച്ച് താമസിച്ചത് നാലുദിവസം മാത്രമാണെന്നും മൊഴിയിൽ പറയുന്നു.ഒരു മാസത്തിനകം ബന്ധം പിരിഞ്ഞതിനെ തുടര്‍ന്ന് അഞ്ച് മാസത്തിന് ശേഷം ആണ് രാഹുലിനെ പരിചയപ്പെട്ടതെന്നും യുവതി അന്വേഷണ സംഘത്തിനോട് പറഞ്ഞു.ഇവിടെ യുവതിയുടെ മൊഴി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉയർത്തിയ വാദങ്ങളെ നേരിട്ട് പ്രതിരോധിക്കുന്നതാണ്.ഭർത്താവ് ജീവിച്ചിരിക്കെ രാഹുലുമായി ബന്ധപ്പെട്ടു എന്ന ആരോപണം ഉയർന്നുവന്നിരുന്നുവെങ്കിലും, യുവതിയുടെ മൊഴിയിലെ പുതിയ വിവരങ്ങൾ ആ ആരോപണത്തെ ചോദ്യം ചെയ്യുന്നു.അതേസമയം, യുവതി വിവാഹിതയാണെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്നും, ഭർത്താവിന്റെ ഉപദ്രവങ്ങളെക്കുറിച്ച് പറഞ്ഞാണ് ബന്ധം ആരംഭിച്ചതെന്നുമാണ് രാഹുല്‍ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഡോക്ടറുടെ മൊഴി നിർണായകം
കേസിൽ യുവതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും. ഇത് കേസിന്റെ പുരോഗതിയിൽ നിർണായക ഘടകമായിരിക്കുമെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.


