ഒതായി മനാഫ് വധക്കേസ്:ഒന്നാം പ്രതി ഷഫീഖിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

മലപ്പുറം :ഒതായി മനാഫ് വധക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖിനെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ശിക്ഷയായി ഈടാക്കുന്ന പിഴത്തുക കൊല്ലപ്പെട്ട മനാഫിന്റെ സഹോദരി കൂടിയായ രണ്ടാം സാക്ഷി ഫാത്തിമയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.കേസിൽ ഒന്നാം പ്രതിയായ ഷഫീഖിനെ ഒഴികെ മറ്റുള്ള മൂന്ന് പ്രതികളായ മാലങ്ങാടൻ ഷെരീഫ്, നിലമ്പൂർ സ്വദേശി മുനീബ് (17-ാം പ്രതി), എളമരം സ്വദേശി കബീർ അഥവാ ജാബിർ (19-ാം പ്രതി) എന്നിവരെ കോടതി വെറുതെ വിട്ടു. നേരത്തെ 21 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

Advertisements

രണ്ടാം പ്രതിയായ പിവി അൻവർ അടക്കമുള്ള ഇവരെയാണ് മുൻപ് വെറുതെ വിട്ടത്.25 വർഷത്തിലധികം ഒളിവിൽ കഴിഞ്ഞിരുന്ന നാല് പ്രതികളെയാണ് മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖിന്റെ നിയമ പോരാട്ടത്തിനെ തുടർന്ന് പിന്നീട് പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1995 ഏപ്രിൽ 13നാണ് മനാഫ് വധം നടന്നത്. ഒതായി അങ്ങാടിയിൽ വച്ച് ഓട്ടോറിക്ഷ ഡ്രൈവറായ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കേസ്.

Hot Topics

Related Articles